തൊഴിലവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടം ശക്തമാക്കും. എസ്.ടി.യു

ഉപ്പള: തൊഴിലവകാശങ്ങളും തൊഴില്‍ മേഖലകളെയും സംരക്ഷിക്കാനുള്ള സമരങ്ങള്‍ എസ്.ടി.യു ശക്തമാക്കുമെന്ന് എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് അഡ്വ.എം.റഹ്‌മത്തുള്ള പറഞ്ഞു. നിരന്തരമായ സമരങ്ങളിലൂടെ നേടിയെടുത്ത തൊഴിലവകാശങ്ങള്‍ ഒന്നൊന്നായി നിഷേധിക്കപ്പെടുകയാണ്.
പൊതുമേഖലാ സ്ഥാപനങ്ങളില്‍ പോലും വര്‍ഷങ്ങളായി ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നില്ല. ഒരു വര്‍ഷമായി ശമ്പളം ലഭിക്കാത്ത സര്‍ക്കാര്‍ കമ്പനിയിലെ ജീവനക്കാരന് ജീവനൊടുക്കേണ്ടി വന്നു. ക്ഷേമ ബോര്‍ഡുകളില്‍ പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കുന്നില്ല. പ്രോവിഡണ്ട് ഫണ്ടും ഗ്രാറ്റുവിറ്റിയും അട്ടിമറിക്കപ്പെടുന്നു. സംസ്ഥാനത്തെ തൊഴിലാളികളുടെ ദുരിതക്കാലമായി ഇടത് ഭരണക്കാലം മാറിയതായും റഹ്‌മത്തുള്ള പറഞ്ഞു. എസ്.ടി.യു സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച യൂണിറ്റ് റൈഡ് മഞ്ചേശ്വരം മണ്ഡലത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എസ്.ടി.യു നിയോജക മണ്ഡലം പ്രസിഡണ്ട് ഉമ്മര്‍ അപ്പോളൊ അദ്ധ്യക്ഷത വഹിച്ചു. എസ്.ടി.യു ദേശീയ വൈസ് പ്രസിഡണ്ട് എ.അബ്ദുല്‍ റഹ്‌മാന്‍ മുഖ്യപ്രഭാഷണം നടത്തി. എ.കെ.എം.അഷ്‌റഫ് എം.എല്‍.എ മുഖ്യാതിഥിയായി.
എസ്. ടി. യു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.മുഹമ്മദ് അഷ്‌റഫ് വിഷയാവതരണം നടത്തി. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് അസീസ് മരിക്കെ, ജനറല്‍ സെക്രട്ടറി എ.കെ.ആരിഫ്, ട്രഷറര്‍ സെയ്ഫുള്ളതങ്ങള്‍, അബ്ദുള്ള മാതേരി , എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഷരീഫ് കൊടവഞ്ചി, ദേശീയ സെക്രട്ടറി ബീഫാത്തിമ ഇബ്രാഹിം, ജില്ലാ പ്രസിഡണ്ട് എ.അഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, ട്രഷറര്‍ പി.ഐ.എ.ലത്തീഫ്, ഭാരവാഹികളായ മുംതാസ് സമീറ, മാഹിന്‍ മുണ്ടക്കൈ , ഷുക്കൂര്‍ ചെര്‍ക്കള, ബി എം.അഷ്‌റഫ് , മുഹമ്മദ് കുഞ്ഞി കുമ്പള, സുബൈര്‍ മാര, ഹാരിസ് ബോവിക്കാനം, അസീസ് മഞ്ചേശ്വരം, കെ.പള്ളിക്കുഞ്ഞി, ബി.പി.മുഹമ്മദ്, മൊയ്തീന്‍ ഹൊസങ്കടി, ബി.എം.മുസ്തഫ, സി.എ.ഇബ്രാഹിം എതിര്‍ത്തോട്, ഇസ്മയില്‍ ഖബര്‍ദാര്‍, കെ.എം.കെ അബ്ദുള്‍ റഹ്‌മാന്‍ ഹാജി, ഹസ്സന്‍കുഞ്ഞി പാത്തൂര്‍, മജീദ് വോര്‍ക്കാടി, സുഹറ പൈവളിഗെ, ഖൈറുന്നിസ കുമ്പള, സൗദ കുമ്പള, മുഹമ്മദ് ഉപ്പള ഗേറ്റ്, അമീര്‍ പെര്‍മുദെ, യൂസുഫ് പാച്ചാണി, ലത്തീഫ് മൂസോടി, ഇസ്മയില്‍ ഉപ്പള, മൊയ്തീന്‍ കുഞ്ഞി, സാഹിറ ബാനു, ഖൈറുന്നിസ ബന്തിയോട് പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *