രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തില്‍ കായിക മത്സരത്തില്‍ സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ത്രോ ഇനങ്ങളായ ഷോട്ട്പുട്ട്, ജാവലിന്‍ ത്രോ , ഡിസ്‌ക്കസ് ത്രോ എന്നീ മൂന്ന് ഇനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി മിന്നുന്ന പ്രകടനം നടത്തി വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി കോടോത്ത് ഡോ.അംബേദ്കര്‍ ഗവ:ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദേവിക കെ. കൊച്ചിയില്‍ വച്ച് നടന്ന സംസ്ഥാന സ്‌കൂള്‍കായിക മേളയില്‍ പങ്കെടുത്തിട്ടുണ്ട്. ഒടയംചാല്‍കല്ലാറിലെ ഗംഗാധരന്‍ കെ, വത്സല എം.സി എന്നീവരുടെ മകളാണ്