പൂടംകല്ല് താലൂക്കാശുപത്രിയില്‍ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കണം;കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

രാജപുരം:പൂടംകല്ല് താലൂക്കാശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ ഉടന്‍ നിയമിക്കണമെന്നും എന്‍ഡോസള്‍ഫാന്‍ ക്യാമ്പ് നടത്തി അര്‍ഹരായ മുഴുവന്‍ ആളുകളെയും ഇതില്‍ ഉള്‍പ്പെടുത്തണമെന്നും ഡയാലിസിസ് പ്രവര്‍ത്തനം ഉടന്‍ അരംഭിക്കണമെന്നും കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൈനിക്കര ഹോം സ്റ്റേയില്‍ നടന്ന പ്രതി നിധി സമ്മേളനം ഡി സി സി പ്രസിഡന്റ് പി കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം എം സൈമണ്‍ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ബി.പി പ്രദീപ് കുമാര്‍, ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍, ബളാല്‍പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി വിനോദ് കപ്പിത്താന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, കര്‍ഷക കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ബേബി ജോസഫ്, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് മണികണ്ഠന്‍ പെരുമ്പള്ളി, ആദിവാസി കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് വാസു പി എ , കള്ളാര്‍ പഞ്ചായത്തംഗം അജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി റോയി പി എല്‍ സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് ഗീത പി നന്ദിയും പറഞ്ഞു. മണികണ്ഠന്‍ ഓമ്പയില്‍, സിജോ പി ജോസഫ് എന്നിവര്‍ ക്ലാസ്സെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *