കാഞ്ഞങ്ങാട് കേന്ദ്രിയ വിദ്യാലയം സ്ഥാപക ദിനം ആഘോഷിച്ചു

കാഞ്ഞങ്ങാട്: കേന്ദ്രീയ വിദ്യാലയം കാഞ്ഞങ്ങാട് അറുപത്തിരണ്ടാമത്
സ്ഥാപകദിനം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു .
കേരള കേന്ദ്രസര്‍വകലാശാല അസ്സോസിയേറ്റ് പ്രൊഫസറും വിദ്യാലയ മാനേജ്മന്റ് കമ്മിറ്റി എഡ്യൂക്കേഷനിസ്റ്റ് മെമ്പറുമായ ഡോ . ദേവി പാര്‍വതി മുഖ്യാതിഥി ആയിരുന്നു .
കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെ കുറിച്ചും സമൂഹത്തിനു നല്‍കുന്ന സംഭാവനകളെക്കുറിച്ചും അവര്‍ വിദ്യാര്‍ത്ഥികളെ ഉദ്ബോധിപ്പിച്ചു .
സര്‍വീസില്‍ നിന്ന് വിരമിച്ച അധ്യാപക, അധ്യാപകേതര ജീവനക്കാരെ ചടങ്ങില്‍ ആദരിച്ചു . പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. കേന്ദ്രീയ വിദ്യാലയ സംഗതന്റെ അറുപത്തിരണ്ടു വര്‍ഷത്തെ നേട്ടങ്ങളെക്കുറിച്ചുള്ള സ്ലൈഡ്‌ഷോ അവതരിപ്പിച്ചു . കുട്ടികള്‍ക്കുള്ള പായസ വിതരണത്തോടെ ചടങ്ങുകള്‍ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *