കാസര്‍കോട് : നൂറ് വര്‍ഷം പിന്നിട്ട കാസര്‍കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, നൂറ്റാണ്ടിന്റെ നൊസ്റ്റാള്‍ജിയ 2024 ഡിസംബര്‍ 28 മുതല്‍ 2025 ജനുവരി 26 വരെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ധനസമാഹരണം ഫൈനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ സി.എ മുഹമ്മദ് ചെര്‍ക്കള ചെയര്‍മാന്‍ ഹനീഫ് നെല്ലിക്കുന്നിന് ഫണ്ട് നല്‍കി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ പോസ്റ്റര്‍ യോഗത്തില്‍ വെച്ച് പ്രകാശനം ചെയ്തു. വര്‍ക്കിങ്ങ് പ്രസിഡണ്ട് കെ.ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ സി.കെ. അബ്ദുല്ല ചര്‍ക്കള, മഹമൂദ് വട്ടയക്കാട്, അഷ്റഫ് എ.എം, ഖാലിദ് മഞ്ചത്തടുക്ക, ഹബീബ് ടി.കെ, കെ.ബാലകൃഷ്ണന്‍, അബൂബക്കര്‍ ടി.എ, ഷാഫി അണങ്കൂര്‍, അബ്ദുല്‍ മുനീര്‍, അബ്ബാസലി ചേരങ്കൈ, അബ്ദുല്‍ ലത്തീഫ് കെ.എ, നിയാസ് ജസ്മന്‍, അബ്ദുല്ല കുഞ്ഞി സി.എച്ച്, ശ്രീജ സുനില്‍, കുന്നില്‍ അബ്ദുല്ല, അബ്ദുല്‍ റഹിമാന്‍ ഹക്കീം, അനീസ എ.എച്ച്, വിജയ ചന്ദ്രന്‍ കെ.പി എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ ഷാഫി എ.നെല്ലിക്കുന്ന് സ്വാഗതവും ഹാരിസ് സിറ്റി ചപ്പല്‍ നന്ദിയും പറഞ്ഞു.