കാറ്റാടി എകെജി മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട്: കാറ്റാടിയില്‍ സി.പി.ഐ.എം കാറ്റാടി ഫസ്റ്റ്, സെക്കന്‍ഡ് ബ്രാഞ്ചുകള്‍ക്കും ജനശക്തി കലാവേദിക്കും ഗ്രന്ഥാലയത്തിനും വേണ്ടി പണിത കാറ്റാടി എ.കെ.ജി മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കറ്റ് കെ.രാജ് മോഹനന്‍ അധ്യക്ഷത വഹിച്ചു.
.എ.കെ. ജിയുടെ ഫോട്ടോ ജില്ലാ സെക്രട്ടറിഎം. വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ അനാശ്ചാദനം ചെയ്തു. എം. പൊക്ലന്‍ പതാക ഉയര്‍ത്തി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. പി. സതീഷ് ചന്ദ്രന്‍ സി. എച്ച്. കുഞ്ഞമ്പു എം. എല്‍. എ, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍
വി.വി.രമേശന്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. അപ്പുക്കുട്ടന്‍, പി. കെ. നിഷാന്ത്, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ. വി.സുജാത,കൊളവയല്‍ ലോക്കല്‍ സെക്രട്ടറി കെ. ഗംഗാധരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ കൊളവയല്‍ ലോക്കല്‍ കമ്മിറ്റി മെമ്പര്‍ സന്തോഷ് കാറ്റാടി, വിപിന്‍ കാറ്റാടി കാറ്റാടി സെക്കന്‍ഡ് ബ്രാഞ്ച് സെക്രട്ടറി സുഭാഷ് കാറ്റാടി, ഫസ്റ്റ് ബ്രാഞ്ച് സെക്രട്ടറി എസ്. കെ. സുര്‍ജിത്, ജനശക്തി കലാവേദി വനിതാവേദി കണ്‍വീനര്‍ പൂമണി ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ കാറ്റാടി കുമാരന്‍ സ്വാഗതവും കണ്‍വീനര്‍ സി. എച്ച്. ബാബു നന്ദിയും പറഞ്ഞു.. തുടര്‍ന്ന് ഏഴുമണിക്ക് ഗസല്‍ ഗായകന്‍ അലോഷി യുടെ ഗസല്‍ അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *