ബേക്കല്‍ ടൂറിസം പ്രൊജക്ടിന് കീഴിലായി മാലംകുന്ന്, ബേക്കലില്‍ ഗേറ്റ് വേ ബേക്കല്‍ ഫൈവ്സ്റ്റാര്‍ റിസോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍എം.പി, എം.എല്‍.എ മാരായ ഇ.ചന്ദ്രശേഖരന്‍, എം രാജഗോപാലന്‍, ടൂറിസം-പൊതുമരാമത്ത് വിഭാഗം സെക്രട്ടറി കെ ബിജു, ഐ.എച്ച്.സി.എല്‍ സീനിയര്‍ വൈസ് പ്രസിഡണ്ട് സത്യജിത്ത് കൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായി. കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷം വ്യവസായികള്‍ക്ക് വലിയ പ്രതീക്ഷയും ആത്മവിശ്വാസവുമാണ് നല്‍കുന്നതെന്നും താന്‍ അത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഗോപാലന്‍ ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. സി. പ്രഭാകരന്‍ പറഞ്ഞു. വളരെ സുതാര്യമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനം കേരളത്തിന്റെ സവിശേഷതയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പല സംസ്ഥാനങ്ങളിലും അവസ്ഥ ഇതുപോലെയല്ലെന്നും അദ്ദേഹം പറഞ്ഞു. ഗേറ്റ് വേ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ലേ ടാറ്റ ഗേറ്റ് വേ ബ്രാന്റ് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍, ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന്‍, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ലക്ഷ്മി, പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കുമാരന്‍,അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി ശോഭ, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍, കാസര്‍കോട് ജില്ലാ പഞ്ചായത്തംഗം ഗീത കൃഷ്ണന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം പുഷ്പ ശ്രീധരന്‍, ഉദുമ ഗ്രാമ പഞ്ചായത്തംഗം പി സുധാകരന്‍, തുടങ്ങിയവര്‍ സംസാരിച്ചു. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ സ്വാഗതവും ബി.ആര്‍.ഡി.സി എം.ഡി പി ഷിജിന്‍ നന്ദിയും പറഞ്ഞു.