21 നാണ് തേങ്ങയേറ്
പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ മറുപത്തരി ഉത്സവത്തിന്
ധനു സംക്രമനാളായ ഞായറാഴ്ച ഭണ്ഡാരവീട്ടില്‍ കുലകൊത്തല്‍ ചടങ്ങ് നടന്നു. മുല്ലച്ചേരിയിലെ സ്വകാര്യ വ്യക്തിയുടെ വാഴത്തോട്ടത്തില്‍ നിന്നാണ് ഇത്തവണ കുലകള്‍ കൊത്തിയത്. 17 ന് മറുപുത്തരി കുറിക്കും.
20 ന് രാത്രി 9.30 ന് മേലേ ക്ഷേത്രത്തിലേക്ക് തിരുവായുധങ്ങളും തിടമ്പുകളും വഹിച്ച് എഴുന്നള്ളത്ത് പുറപ്പെടും. കലശാട്ടും കൊടിയിലവെച്ച്
നിവേദ്യ സമര്‍പ്പണത്തിനും ശേഷം പുലര്‍ച്ചെ മറുപുത്തരി താലവും കലശവും എഴുന്നള്ളത്തും നടത്തി താലപ്പൊലി സമര്‍പ്പണം നടത്തും.
21ന് ഉച്ചയ്ക്ക് കല്ലൊപ്പിക്കലിന് ശേഷം മറുപുത്തരി ഉത്സവത്തിന്റെ സവിശേഷ ചടങ്ങായ തേങ്ങയേറും
നടക്കും. തൃക്കണ്ണാടപ്പന്റെ പാദം കുളിര്‍പ്പിക്കാനെന്ന വിശ്വാസത്തില്‍
നടക്കുന്ന തേങ്ങയേറ് കാണാന്‍ വന്‍ ജനാവലി ക്ഷേത്രത്തിലെത്തും.
തിരിച്ചെഴുന്നള്ളത്തോടെ ഉത്സവം സമാപിക്കും.