ഉദുമ: ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ സഹപാഠിക്കായി പണി കഴിപ്പിച്ച സ്നേഹവീടിന്റെ സമര്‍പ്പണം നടത്തി. പുല്ലൂര്‍- പെരിയ പഞ്ചായത്തിലെ വടക്കേക്കരയിലാണ് എന്‍.എസ്.എസ്. വളണ്ടിയറും പ്ലസ്ടു വിദ്യാര്‍ഥിനിയുമായ എന്‍ എസ് സുജിനയ്ക്ക് ഭവനം പണിത് നല്‍കിയത് . 2022-23-2024 വര്‍ഷങ്ങളിലെ എന്‍.എസ്.എസ്. ബാച്ചുകളിലെ വളണ്ടിയര്‍മാരുടെയും യു.പി മുതല്‍ ഹയര്‍സെക്കന്ററി വരെയുള്ള മറ്റു വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും സഹായത്തോടു കൂടിയാണ് ഫണ്ട് കണ്ടെത്തിയത്. സമ്മാനകൂപ്പണിലൂടെയും കുട്ടികള്‍ പണം സ്വരൂപിച്ചു. സി എച്ച് കുഞ്ഞമ്പു എം എല്‍ എ താക്കോല്‍ ദാനം നടത്തി. പുല്ലൂര്‍- പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി. കെ. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി മുഖ്യാഥിതിയായി. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ ഡോ. ഐ മുഹമ്മദ് ഷെരീഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വീട് നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ച എഞ്ചിനീയര്‍ ശരീഫിനെ ചടങ്ങില്‍ ആദരിച്ചു. എന്‍.എസ്.എസ്. വളണ്ടിയര്‍മാരില്‍ വിവിധ മത്സരങ്ങളില്‍ വിജയികളായവരെ ഉപഹാരം നല്‍കി അനുമോദിച്ചു. പുല്ലൂര്‍- പെരിയ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ശാരദ എസ് നായര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം കെ വിജയന്‍, പുല്ലൂര്‍- പെരിയ പഞ്ചായത്ത് അംഗം ടി വി അശോകന്‍, ഉദുമ ഗ്രാമ പഞ്ചായത്ത് അംഗം ചന്ദ്രന്‍ നാലാംവാതുക്കല്‍, പിടിഎ പ്രസിഡന്റ് സത്താര്‍ മുക്കുന്നോത്ത്, എന്‍.എസ്.എസ്. ജില്ലാ കണ്‍വീനര്‍ മനോജ് കുമാര്‍, ക്ലസ്റ്റര്‍ കണ്‍വീനര്‍ സന്ദീപ് കുമാര്‍, സ്‌കൂള്‍ പ്രധാനധ്യാപിക ആശ പി, എച്ച്എസ്എസ് സീനിയര്‍ അസിസ്റ്റന്റ് അഷറഫ് കെ വി, അധ്യാപകന്‍ സി അയ്യപ്പന്‍, എന്‍.എസ്.എസ്. വളണ്ടിയര്‍ നമിത എന്നിവര്‍ സംസാരിച്ചു. സമ്മാനകൂപ്പണിന്റെ നറുക്കെടുപ്പും ഇതോടൊപ്പം നടത്തി. 18ന് 3 മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും. സ്‌കൂള്‍ പ്രന്‍സിപ്പാള്‍ ദീപ്തി പി എസ് സ്വാഗതവും എച്ച്എസ്എസ് സ്റ്റാഫ് സെക്രട്ടറി ഷൈജു എന്‍ നന്ദിയും പറഞ്ഞു