കാസര്‍കോട് ജില്ലാ ക്ഷീര കര്‍ഷക സംഗമം മൃഗസംരക്ഷണം, ക്ഷീരവികസനം വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു
പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുന്നതിന് ക്ഷീര കര്‍ഷകര്‍ തയ്യാറാകാത്തതിനാല്‍ കന്നുകാലികള്‍ മരണപ്പെടുമ്പോള്‍ നഷ്ടപരിഹാരമൊന്നും ലഭിക്കാത്ത സാഹചര്യമാണുള്ളത് ഇത് പരിഹരിക്കാന്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ എട്ട് കോടി രൂപ ക്ഷീര കര്‍ഷകരുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയുമായി മൃഗസംരക്ഷണ വകുപ്പ് മുന്നോട്ട് പോവുകയാണ്. കേന്ദ്ര സഹായത്തോടെ സമഗ്ര ഇന്‍ഷൂറന്‍സ് പദ്ധതിയിലൂടെ മൂന്ന് വര്‍ഷത്തിനകം കേരളത്തിലെ മുഴുവന്‍ കര്‍ഷകരുടെയും പശുക്കള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കാലിച്ചാമരത്ത് ജില്ലാതല ക്ഷീര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ക്ഷീര മേഖലയില്‍ സ്വയം പര്യാപ്തതയാണ് സര്‍ക്കാര്‍ ലക്ഷ്യം. സംസ്ഥാനത്ത് ആഭ്യന്തര ഉദ്പാദനം കൂടുതലാണെന്നും എന്നാല്‍ ക്ഷീര സംഘങ്ങളില്‍ ആകെ ഉത്പാദനത്തിന്റെ പകുതി പാല്‍ മാത്രമേ എത്തുന്നുള്ളൂ വെന്നും മന്ത്രി പറഞ്ഞു. മില്‍മയിലൂടെ ക്ഷീര കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പാല്‍ പാലായും പാല്‍ ഉത്പന്നങ്ങളായും ജനങ്ങളില്‍ എത്തുകയാണ്.
130 കോടി രൂപ മുല്‍മുടക്കില്‍ പാല്‍പൊടി ഫാക്ടറി മലപ്പുറം മൂര്‍ക്കനാട് ആരംഭിക്കും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അഞ്ച് വര്‍ഷത്തിന് ശേഷം കേരളത്തിലെ കന്നുകാലി സര്‍വ്വേ നടക്കുകയാണെന്നും പശു സഖിമാര്‍ എന്ന പേരില്‍ സംസ്ഥാനത്തെ 450 കുടുംബശ്രീ പ്രവര്‍ത്തകരെ ഉപയോഗിച്ചാണ് സര്‍വ്വേ നടത്തുന്നത്. ആരോഗ്യമേഖലയില്‍ ആശ വര്‍ക്കര്‍മാരെ പോലെ മൃഗസംരക്ഷണ മേഖലപയില്‍ പശു സഖിമാര്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
വെയിലേറ്റ് മരിച്ച പശുക്കള്‍ക്കും ചര്‍മ്മ മുഴ വന്ന പശുക്കള്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി വരികയാണ്. ഇന്ത്യയിലെ മറ്റ് ഒരു സംസ്ഥാനത്തും ഈ സഹായം നല്‍കുന്നില്ല. ബ്ലോക്ക് പഞ്ചായത്തും ജില്ലാപഞ്ചായത്തും ക്ഷീര മേഖലയില്‍ വലിയ പദ്ധതികളാണ് നടത്തി വരുന്നത്. മില്‍മയുടെ ലാഭ വിഹിതത്തിന്റെ 85 ശതമാനം തുകയും വിനയോഗിക്കുന്നത് ക്ഷീര സംഘങ്ങള്‍ വനഴി വ്യത്യസ്ത ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ നല്‍കി സഹായിക്കുന്നുണ്ട്. ക്ഷീര കര്‍ഷകരുടെ മക്കള്‍ക്ക് ഉപരി പഠന സ്‌കോളര്‍ഷിപ്പ്, വിവാഹ ധനസഹായം തുടങ്ങി വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ക്ഷേമനിധി ബോര്‍ഡും മികച്ച പ്രവര്‍ത്തനമാണ് നടത്തുതെന്ന് മന്ത്രി പറഞ്ഞു. പശുക്കളെ വാങ്ങാന്‍ കടം എടുക്കുന്ന കര്‍ഷകരുടെ കട്ചിന്റെ് പലിശ സര്‍ക്കാര്‍ നല്‍കും. അതിദരിദ്ര വിഭാഗത്തില്‍പെട്ടവര്‍ക്ക് പശുവിനെ 95 ശതമാനം സബ്സിഡിയില്‍ സര്‍ക്കാര്‍ നല്‍കും. ഒരു ഹെക്ടര്‍ തീറ്റപുല്‍കൃഷി നടത്തുന്ന 16000 രൂപ സബ്സിഡി നല്‍കി വരികയാണ്. കോഴികളെയും പശുക്കളെയും പന്നികളെയും ആടുകളെയും എല്ലാം വളര്‍ത്തുന്നതിന് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ട്. കിടാരി പാര്‍ക്കുകള്‍ എല്ലാ ജില്ലയിലും പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. കൂടുതല്‍ മികച്ച ഇനം പവശുക്കളെ സംസ്ഥാനത്തിനകത്ത് തന്നെ വികസിപ്പിച്ച് പരിപാലിച്ച് കര്‍ഷകര്‍ക്ക് നല്‍കുന്നതിന് കിടാരി പാര്‍ക്കുകള്‍ മികച്ച പ്രരവര്‍ത്തനമാണ് നടത്തുന്നത്. ക്ഷീര ഗ്രാമം പദ്ധതി സംസ്ഥാനത്ത 40 പഞ്ചായത്തില്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
കാലിച്ചാമരം ക്ഷീരോത്പാദക സംഘം പരിസരത്ത് കാസര്‍കോട് ജില്ലാ ക്ഷീര കര്‍ഷക സംഗമം മൃഗസംരക്ഷണം, ക്ഷീരവികസനം വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശാലിനിഗോപിനാഥ് പദ്ധതി വിശദീകരിച്ചു. ജില്ലയില്‍ കൂടുതല്‍ ഫണ്ട് അനുവദിച്ച ഗ്രാമ പഞ്ചായത്തിനെ എം.രാജഗോപാലന്‍ എം.എല്‍.എ ആദരിച്ചു. ജില്ലയില്‍ കൂടുതല്‍ ഫണ്ട് അനുവദിച്ച ബ്ലോക്ക് പഞ്ചായത്തിനെയും ജില്ലയില്‍ കൂടുതല്‍ പാല്‍ അളന്ന ക്ഷീര കര്‍ഷകനെയും ജില്ലയില്‍ കൂടുതല്‍ പാല്‍ അളന്ന ക്ഷീര കര്‍ഷകയെയും ജില്ലയില്‍ കൂടുതല്‍ പാല്‍ അളന്ന എസ്.സി, എസ്.ടി ക്ഷീര കര്‍ഷകനെയും ആദരിച്ചു.
ജില്ലയില്‍ ഏറ്റവും അധികം പാല്‍ സംഭരിച്ച ആപ്‌കോസ് ക്ഷീരസഹകരണ സംഘത്തിന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി അവാര്‍ഡ് നല്‍കി. 2023-24 വര്‍ഷം ഏറ്റവും കൂടുതല്‍ പാല്‍ അളന്ന ക്ഷീര കര്‍ഷക ക്ഷേമനിധി കര്‍ഷകനെ കെ.സി.എം.എം.എഫഡയറക്ടര്‍ പി.പി നാരായണന്‍ ആദരിച്ചു. ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച ക്ഷീര കര്‍ഷക സംഘത്തിന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി അവാര്‍ഡ്് നല്‍കി. ജില്ലയില്‍ ഏറ്റവും അധികം പാല്‍ അളന്ന യുവ കര്‍ഷകനെ എം.ആര്‍.സി.എം.പി.യു ഡയറക്ടര്‍ കെ. സുധാകരന്‍ ആദരിച്ചു. ഏറ്റവും അധികം പാല്‍ അളന്ന ക്ഷീരസംഘം പ്രസിഡന്റിനെയും പരപ്പ ബ്ലോക്കില്‍ കൂടുതല്‍ പാല്‍ അളന്ന കര്‍ഷകനെയും ആദരിച്ചു. പരപ്പ ബ്ലോക്കില്‍ കൂടുതല്‍ പാല്‍ അളന്ന കര്‍ഷകയെ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസഫ് മുത്തോലി ആദരിച്ചു. പരപ്പ ബ്ലോക്കില്‍ കൂടുതല്‍ പാല്‍ അളന്ന എസ്.സി, എസ്.ടി കര്‍ഷകനെയും
പരപ്പ ബ്ലോക്കില്‍ കൂടുതല്‍ പാല്‍ സംഭരിച്ച ക്ഷീര സംഘത്തിനെയും ആദരിച്ചു. പരപ്പ ബ്ലോക്കില്‍ കൂടുതല്‍ പാല്‍ സംഭരിച്ച ക്ഷീര സഹകരണ സംഘത്തിനുള്ള അവാര്‍ഡ്ദാനം പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിര്‍വ്വഹിച്ചു. കാലിച്ചാമരം സഹകരണ സംഘത്തില്‍ ഏറ്റവും അധികം പാല്‍ അളന്ന ക്ഷീര കര്‍ഷകനെ വെസ്റ്റ് എളേരി പ്രസിഡന്റ് ഗിരിജ മോഹന്‍ ആദരിച്ചു. കാലിച്ചാമരം സഹകരണ സംഘത്തില്‍ ഏറ്റവും അധികം പാല്‍ അളന്ന ക്ഷീര കര്‍ഷകയെയും ആദരിച്ചു. കാലിച്ചാമരം സഹകരണ സംഘത്തില്‍ ഏറ്റവും അധികം പാല്‍ അളന്ന എസ്.സി, എസ്.ടി കേരള ഫീഡ്‌സ് മാര്‍ക്കറ്റങ് മാനേജര്‍ നിഥു്ന്‍ ആദരിച്ചു. കാലിച്ചാമരം സംഘത്തില്‍ ഏറ്റവും അധികം ഗുണമേന്‍മയുള്ള പാല്‍ അളന്ന ക്ഷീര കര്‍ഷകനെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ് ആദരിച്ചു.
കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.ശാന്ത,കിനാനൂര്‍ കരിന്തളം വികസന സ്റ്റാന്റംഗ് കമ്മിറ്റി ചെയര്‍മാന്‍,സി.എച്ച്.അബ്ദുള്‍ നാസര്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷോബി ജോസഫ്, കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ഉമേശന്‍ വേളൂര്‍,മനോജ് തോമസ്,കെ.വി.ബാബു, കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ കെ.വി.കൃഷ്ണന്‍, കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് വെറ്റിനറി സര്‍ജന്‍ എം.ജെ.അഭിറാം,പി ആന്റ് ഐ ജില്ലാ മേധാവി വി.ഷാജി,എം.ആര്‍.ഡിഎഫ്.വി.ഡയറക്ടര്‍ രാജന്‍,കാഞ്ഞങ്ങാട് ക്ഷീരസംഘം പ്രസിഡന്റ് കൃഷ്ണന്‍ പനങ്കാവ്,പൊയിനാച്ചി ക്ഷീരസംഘം പ്രസിഡന്റ് കെ.ഭാസ്‌കരന്‍,കാറഡുക്ക ക്ഷീരസംഘം പ്രസിഡന്റ് എം.കുമാരന്‍ നായര്‍,രാജപുരം ക്ഷീരസംഘം പ്രസിഡന്റ് കെ.എ.പ്രഭാകരന്‍,കാലിച്ചാനടുക്കം ക്ഷീരസംഘം പ്രസിഡന്റ് സോണിയ ജോസഫ്,എടനാട് ക്ഷീരസംഘം പ്രസിഡന്റ് എം.ശങ്കരനാരായണ റാവു.വോര്‍ക്കാടി ക്ഷീരസംഘം പ്രസിഡന്റ് എന്‍ കൃഷ്ണമൂര്‍ത്തി,പറക്കളായി ക്ഷീരസംഘം പ്രസിഡന്റ് പി.എ.തോമസ്,വീട്ടിയാടി ക്ഷീരസംഘം പ്രസിഡന്റ് എ.കെ.രാധാകൃഷ്ണന്‍,പള്ളിപ്പാറ ക്ഷീരസംഘം പ്രസിഡന്റ് .വി.എ.രാജന്‍,രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളായ എം.രാജന്‍,സി.വി.ഭാവനന്‍,എന്‍.പുഷ്പരാജന്‍,എ.വേലായുധന്‍,താജുദ്ദീന്‍ കമ്മാടം,കുര്യാക്കോസ് പ്ലാപ്പറമ്പില്‍,ബളാംതോട് ക്ഷീരസംഘം സെക്രട്ടറി സി.എസ്.പ്രദീപ് കുമാര്‍,കാഞ്ഞിരപ്പൊയില്‍ ക്ഷീരസംഘം സെക്രട്ടറി പി.ആര്‍ ബാലകൃഷ്ണന്‍,ചെമ്മനാട് ക്ഷീരസംഘം സെക്രട്ടറി കെ.ഗോപിനാഥന്‍,കരിച്ചേരി ക്ഷീരസംഘം സെക്രട്ടറി ഗോപാലകൃഷ്ണന്‍ കരിച്ചേരി, കരിവേടകം ക്ഷീരസംഘം സെക്രട്ടറി കെയു.രാജേഷ്,ഓലാട്ട് ക്ഷീരസംഘം സെക്രട്ടറി പി.വി.രോഹിണി,കൊല്ലംപാറ ക്ഷീരസംഘം സെക്രട്ടറി ജയശ്രീ.എന്നിവര്‍ പങ്കെടുത്തു.കാലിച്ചാമരം ക്ഷീരസംഘം പ്രസിഡന്റ് ടി.വി.അശോകന്‍ സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ഉഷാദേവി നന്ദിയും പറഞ്ഞു.