കാസര്‍കോട് ജില്ലാ കുടുംബശ്രീ മിഷന്‍ ജില്ലയിലെ തീരദേശ അയല്‍ക്കൂട്ടങ്ങളിലെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന തീരസംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയം. സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വലിയപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ശ്യാമളയുടെ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കിഷോര്‍ കുമാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍മാരായ ആയിഷ ഇബ്രാഹിം, മുംതാസ് അബൂബക്കര്‍, സുമതി എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ എം രേഷ്മ സ്വാഗതവും ജില്ലാ പ്രോഗ്രാമേനേജര്‍ പി രത്നേഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് തീരദേശ സംരംഭങ്ങള്‍ സാധ്യതകള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ കുടുംബശ്രീയിലെ സംരംഭകര്‍ അനുഭവങ്ങള്‍ വിവരിച്ചു.സാര്‍ഗമാല പദ്ധതിയുടെ ഉദ്ഘാടനവും മൊബിലൈസേഷനും നടന്നു.