കോളോട്ട് മമ്മിഞ്ഞി കുടുംബ സംഗമം; ചെര്‍ക്കള സി എം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

ബോവിക്കാനം: കോളോട്ട് മമ്മിഞ്ഞി കുടുംബ സംഗമത്തിന്റെ ഭാഗമായി ചെര്‍ക്കള സി എം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ബിഎആര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. പരിപാടി ഡോ:മൊയ്തീന്‍ ജാസിര്‍ അലി ഉദ്ഘാടനം ചെയ്തു. കാര്‍ഡിയോളജി വിഭാഗം ഡോ:അബ്ദുള്‍ നവാഫ്,ശിശുരോഗം ഡോ:അഞ്ജുഷ, ഇന്‍ടി ഡോ: അനീസ, എല്ലുരോഗം ഡോ:പ്രസാദ് മേനോന്‍,ഡോ: അബ്ദുള്‍ റഹിം,സര്‍ജറി ഡോ: നൂര്‍ മുഹമ്മദ്, ശ്വാസകോശ രോഗം ഡോ: അനിരുദ്ധ് കെ.സ്ത്രീരോഗം ഡോ:അക്ഷയ,പ്ലാസ്റ്റിക്ക് സര്‍ജറി ഡോ:കൃഷ്ണപ്രസാദ് ഷെട്ടി, ത്വക്ക് രോഗം ഡോ:ഫാത്തിമ്മത്ത് ഹസ്‌ന, ജനറല്‍ മെഡിസിന്‍ ഡോ:മൊയ്തിന്‍ ജാസിര്‍ അലി,ഡോ: നാഗമണി നമ്പ്യാര്‍ തുടങ്ങിയ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ രോഗികളെ പരിശോധിച്ചു.

കാസര്‍കോട് പ്രസാദ് നേത്രാലയ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഡോ:വൃന്ദ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള ടീമും ക്യാമ്പില്‍ പങ്കാളികളായി. മെഡിക്കല്‍ ക്യാമ്പില്‍ തുടര്‍ചികിത്സ ആവശ്യമുണ്ടെന്ന് കണ്ടെത്തിയവര്‍ക്ക് സി എം ആശുപത്രി ഇളവുകളോടെ ചിക്തി്‌സ നല്‍കും.

കെ.ബി. മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷം വഹിച്ചു.അബ്ദുല്ല കോളോട്ട്,പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ ബി.അഷ്‌റഫ്,അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീരാം രാധാകൃഷ്ണന്‍,ഉമ്മര്‍ പന്നടുക്കം,കോളോട്ട് മുഹമ്മദ് കുഞ്ഞി,കൊടുവളപ്പ് മുഹമ്മദ് കുഞ്ഞി,അബ്ദുള്‍ഖാദര്‍ കോളോട്ട്,അബ്ദുള്‍ഖാദര്‍ ആലൂര്‍,ഖാലിദ് ബെള്ളിപ്പാടി,ഹസൈന്‍ നവാസ്,ഹംസ ചോയ്‌സ്,ശരീഫ് പന്നടുക്കം,മാഹിന്‍ കോളോട്ട്,ബി.കെ. ഹംസ ആലൂര്‍,ഹമീദ് പന്നടുക്കം,അനീസ മന്‍സൂര്‍മല്ലത്ത്,അബ്ബാസ് കൊളച്ചപ്പ്,മന്‍സൂര്‍ മല്ലത്ത് എന്നിവര്‍ പ്രസംഗിച്ചു.

പടം: കോളോട്ട് മമ്മിഞ്ഞി കുടുംബ സംഗമത്തിന്റെ ഭാഗമായി ബോവിക്കാനത്ത് നടത്തിയ മെഡിക്കല്‍ ക്യാമ്പ് ഡോ:മൊയ്തീന്‍ ജാസിറലി ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *