രാജപുരം:സ്വകാര്യ കമ്പനി മുതലാളിമാരും സി.പി.എം തമ്മിലുള്ള ഒത്തുകളിയാണ് വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിന്റെ പിന്നിലെന്ന് കെ പി സി സി സെക്രട്ടറി എം. അസിനാര്‍ പറഞ്ഞു. വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ച എല്‍ഡി എഫ് സര്‍ക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരം വൈദ്യുതി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അസിനാര്‍. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു. കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം, ഡിസിസി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍, കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, മണ്ഡലം പ്രസിഡന്റ് മാരായ എം എം സൈമണ്‍, കെ ജെ ജെയിംസ്, ബാലകൃഷ്ണന്‍ മാണിയൂര്‍, വി ബാലകൃഷണന്‍ , എം പി ജോസ് എന്നിവര്‍ സംസാരിച്ചു.വി കെ ബാലകൃഷ്ണന്‍ സ്വാഗതവും മധു റാണിപുരം നന്ദിയും പറഞ്ഞു. മൈനോരിറ്റി കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ബി അബ്ദുള്ള, കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി ജോണി തോലാമ്പുഴ,മുന്‍ ബ്ലോക്ക് പ്രസിഡന്റ് ബാബു കദളി മറ്റം,ബോക്ക് ഭാരവാഹികളായ പി എ ആലി, എം യു തോമസ്,നാരായണന്‍ ചുള്ളിക്കര, വി മാധവന്‍ നായര്‍, സണ്ണി കല്ലുവേലില്‍,സി കൃഷ്ണന്‍ നായര്‍,മുരളി പനങ്ങാട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാരായ പ്രിയ ഷാജി, രാധാമണി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രേഖ സി , ഷോബി ജോസഫ് ,യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറിമാരായ മാര്‍ട്ടിന്‍ ജോര്‍ജ്, രജിത രാജന്‍, വിനോദ് കപ്പിത്താന്‍, തുടങ്ങിയവര്‍ മാര്‍ച്ച്‌ന് നേതൃത്വം നല്‍കി.