കണ്ണംകുളം അണക്കെട്ടിന് ഷട്ടര്‍ സംവിധാനം ഒരുക്കി കൃഷിയെ സംരക്ഷിക്കണം
പാലക്കുന്ന് : ആറാട്ട് കടവിലെയും പരിസരപ്രദേശങ്ങളിലെയും കൃഷി ആവശ്യത്തിനും കുടിവെള്ളത്തിനും നിര്‍ണായക പങ്കു വഹിക്കുന്ന ആറാട്ടുകടവ് കണ്ണംകുളം അണക്കെട്ടിന് നൂതന സാങ്കേതിക വിദ്യയില്‍ ഷട്ടര്‍ സംവിധാനം ഒരുക്കണമെന്ന് പാലക്കുന്ന് കഴകം എരോല്‍ – ആറാട്ടുകടവ് പ്രാദേശിക സമിതി പൊതുയോഗം ആവശ്യപ്പെട്ടു. നിലവില്‍ പലക വിരിച്ച് മണ്ണ് നിറച്ച് ജലം സംഭരിക്കുകയാണ് ഇവിടെ. ഇത് മൂലം ലോഡ് കണക്കിന് മണ്ണ് തോട്ടില്‍ നിറഞ്ഞ് തോട് നിവര്‍ന്നുകൊണ്ടിരിക്കുന്ന സ്ഥിതിയാണ് . മണ്ണ് മാറ്റി തോടിന് ആഴം കൂട്ടാന്‍ വേണ്ടുന്ന നടപടികളും തടഞ്ഞു നിര്‍ത്തിയ വെള്ളം കൈവരികളിലൂടെ പോകുന്നത് ഫലപ്രദമാക്കാന്‍ വേണ്ട നടപടികളും കൈകൊള്ളണമെന്നാണ് ആവശ്യം. എരോല്‍ തായത്ത് വളപ്പ് തറവാട്ടില്‍ ചേര്‍ന്ന യോഗം പാലക്കുന്ന് ക്ഷേത്ര ജനറല്‍ സെക്രട്ടറി പി.കെ.രാജേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പ്രാദേശിക സമിതി പ്രസിഡന്റ് കെ. ബാലന്‍ അധ്യക്ഷനായി. മറ്റു ഭാരവാഹികളായ ശശിധരന്‍ കട്ടയില്‍, ഇ. വി. വെള്ളുങ്ങന്‍, വാര്‍ഡ് അംഗം സിന്ധുഗംഗാധരന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ. ബാലകൃഷ്ണന്‍, സി. കെ. അശോകന്‍, കുഞ്ഞിക്കണ്ണന്‍ കുന്നുമ്മല്‍, കാഴ്ച കമ്മിറ്റി ചെയര്‍മാന്‍ കെ. സുകുമാരന്‍, മാതൃസമിതി പ്രസിഡന്റ് രാധിക ശശിധരന്‍, സെക്രട്ടറി ദേവകി സുരേശന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.
ഇത്തവണ പാലക്കുന്ന് ക്ഷേത്ര ഭരണി ഉത്സവത്തിന് പ്രാദേശിക സമിതിയുടെ നേതൃത്വത്തില്‍ തിരുമുല്‍ കാഴ്ച സമര്‍പ്പണം ഉണ്ടായിരിക്കും.