വെള്ളിക്കോത്ത്: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം വെള്ളിക്കോത്ത് യൂണിറ്റിന്റെ 2023 -24 വാര്‍ഷിക ജനറല്‍ ബോഡിയോഗം വെള്ളിക്കോത്ത് പകല്‍ വിശ്രമ കേന്ദ്രത്തില്‍ വച്ച് നടന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെ പുതുതായി ആവിഷ്‌കരിച്ച 70 വയസ്സ് തികഞ്ഞ വയോജനങ്ങള്‍ക്കുള്ള സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കേരളത്തില്‍ അടിയന്തരമായി നടപ്പിലാക്കുക, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 5000 രൂപയായി വര്‍ദ്ധിപ്പിക്കുക, ഇന്ത്യന്‍ റെയില്‍വേ വയോജനങ്ങള്‍ക്ക് നല്‍കിവരുന്ന യാത്രാ നികുതി ഇളവ് പുനസ്ഥാപിക്കുക, കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും വയോജന ക്ലബ്ബ് രൂപീകരിച്ചവരുടെ മാനസിക ഉല്ലാസം ഉറപ്പുവരുത്തുക, വെള്ളിക്കോത്ത് പകല്‍ വിശ്രമ കേന്ദ്രത്തിന്റെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ പ്രമേയത്തിലൂടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം അധികൃതരോട് ആവശ്യപ്പെട്ടു. കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ ജോയിന്റ് സെക്രട്ടറി നാരായണന്‍ അടിയോടി വാര്‍ഷിക ജനറല്‍ബോഡിയോഗം ഉദ്ഘാടനം ചെയ്തു. വെള്ളിക്കോത്ത് യൂണിറ്റ് പ്രസിഡണ്ട് സി. കെ. കെ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം കാസര്‍ഗോഡ് ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുള്‍ റഹിമാന്‍ മാസ്റ്റര്‍, എം. അരവിന്ദാക്ഷന്‍ നായര്‍, സി.പി. ഉണ്ണികൃഷ്ണന്‍, ടി. വി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ശോഭ, കാഞ്ചന നാരായണി എന്നിവര്‍ പ്രാര്‍ത്ഥനയും പത്മനാഭന്‍ പ്രമേയവും അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി സി. രാധാകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സ്വാഗതവും പി.സി. സതി നന്ദിയും പറഞ്ഞു.