കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവ സമിതിയുടെ നേതൃത്വത്തില്‍ തേന്‍മാവിന്‍ തണലത്ത് ദ്വിദിന യുവസംഗമം സംഘടിപ്പിച്ചു’നീലേശ്വരം പരുത്തിക്കാമുറി GLP സ്‌കൂള്‍ കേന്ദ്രീകരിച്ച് കോട്ടപ്പുറം കായലില്‍ നടന്ന സംഗമം നഗരസഭ കൗണ്‍സിലര്‍ കെ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയരക്ടര്‍ ലിഖില്‍ സുകുമാരന്‍ ക്യാമ്പ് വിശദീകരണം നടത്തി
യുവ സമിതി കണ്‍വീനര്‍ എന്‍.ബി.സരിത അധ്യക്ഷത വഹിച്ചു.എം സത്യന്‍,പി.കുഞ്ഞിക്കണ്ണന്‍, കെ പ്രേംരാജ് ,അബൂബക്കര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു’ പി.യു.ചന്ദ്രശേഖരന്‍ സ്വാഗതവും കെ.കെ.സത്യനാരായണന്‍ നന്ദിയും പറഞ്ഞു
ക്യാമ്പിന്റെ ഭാഗമായി മഞ്ഞുരുക്കല്‍, കണ്ടല്‍ പ0നം, കലാസന്ധ്യ, ശാസ്ത്ര മാജിക്ക്, മന:ശാസ്ത്ര പ്രശ്‌നങ്ങളും പരിഹാരവും, വ്യക്തിത്വ വികസനം, സാമൂഹിക വികസനത്തില്‍ യുവത എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു.മനീഷ് തൃക്കരിപ്പൂര്‍ ,പി.വേണുഗോപാലന്‍, പാട്ടത്തില്‍ രാമചന്ദ്രന്‍ ,വിശ്വാസ് പള്ളിക്കര ,പ്രദീപന്‍, റെനിമ, കെ.കെ.സത്യനാരായണന്‍ ,കെ.വി.രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ചാരുശ്രീ, വിവേക്, ശ്രേയസ് ,ഹരിത, ശരണ്യ, അതുല്‍ എന്നിവര്‍ ക്യാമ്പ വലോകനം നടത്തി. സമാപന സമ്മേളനത്തില്‍ കെ.ഗീത, പി.ബാബു രാജന്‍, ബാബു കെ.പി.,ലോഹിതാക്ഷന്‍, പ്രസീന, വി.മധുസൂദനന്‍ ,യു ഉണ്ണികൃഷ്ണന്‍, കാര്‍ത്യായനി, സി.വി.രാധിക എന്നിവര്‍ സംസാരിച്ചു.