ഡിജിറ്റല്‍ സര്‍വ്വേ മൂന്നാം ഘട്ടം തുടങ്ങി; പെരുമ്പള വില്ലേജില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കാസര്‍കോട് ജില്ലയില്‍ മൂന്നാം ഘട്ടം ഡിജിറ്റല്‍ സര്‍വെ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പെരുമ്പള വില്ലേജില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ അധ്യക്ഷയായി. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു. സര്‍വെ അസിസ്റ്റന്റ് ഡയറക്ടര്‍ ആസിഫ് അലിയാര്‍ പദ്ധതി വിശദീകരിച്ചു. തദ്ദേശ സ്വയം ഭരണജന പ്രതിനിധികളായ ഇബ്രാഹിം മന്‍സൂര്‍ ഗുരുക്കള്‍, കെ. കൃഷ്ണന്‍ പെരുമ്പള ,രേണുക. ടി,മനോജ്കുമാര്‍, ജാനകി, കാസറഗോഡ് തഹസീല്‍ദാര്‍ അജയന്‍ എന്നിവര്‍ സംസാരിച്ചു. സര്‍വ്വേ ടെക്നിക്കല്‍ അസിസ്റ്റന്റ് കെ.പി ഗംഗാധരന്‍ സ്വാഗതവും സര്‍വെ സൂപ്രണ്ട് കെ.വി പ്രസാദ് നന്ദിയും പറഞ്ഞു.

ഡിജിറ്റല്‍ സര്‍വ്വെ കാസര്‍കോട് ജില്ലയില്‍ ഇതു വരെ അളന്നു തീര്‍ന്നത് 29300 ഹെക്ടര്‍. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഡിജിറ്റല്‍ സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്. ആദ്യ ഘട്ടത്തിലെ 18 വില്ലേജുകളും സര്‍വ്വേ പൂര്‍ത്തിയാക്കി സര്‍വ്വേ അതിരടയാളനിയമ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.സംസ്ഥാനത്തു തന്നെ റവന്യൂ ഭരണത്തിനു കൈമാറിയ ആദ്യ വില്ലേജ് ഉജാര്‍ ഉള്‍വര്‍ ആണ്. ബാക്കി വില്ലേജുകള്‍ കൈ മാറാനുള്ള ഒരുക്കത്തിലാണ്. രണ്ടാം ഘട്ടത്തില്‍ 19 വില്ലേജുകളില്‍ ഇതിനകം ഡിജിറ്റല്‍ സര്‍വ്വേ ആരംഭിച്ചു. ഇതില്‍ ഇതില്‍ വില്ലേജുകളില്‍ സര്‍വെ അതിരടയാള നിയമ പ്രകാരം 9(2) പ്രസിദ്ധീകരിച്ചു പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുകയാണ്.
10 വില്ലേജുകളില്‍ അതിവേഗം പുരോഗമിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *