രാജപുരം:കള്ളാര്‍ മണ്ഡലം സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം കള്ളാറില്‍ കെ പി സി സി സെക്രട്ടറി അഡ്വ. ബി ആര്‍ എം ഷഫീര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം എം സൈമണ്‍ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ബി പി പ്രദിപ് കുമാര്‍ ,കെ പി സി സി മെംബര്‍ മിനാക്ഷി ബാലകൃഷ്ണന്‍, കര്‍ഷക കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന സെക്രട്ടറി എം കുഞ്ഞമ്പു നായര്‍, ഡിസിസി സെക്രട്ടറി പി വി സുരേഷ്, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ജോമോന്‍ ജോസ്, ബളാല്‍ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ സ്വാഗതവും മണ്ഡലം സെക്രട്ടറി ടിറ്റോ ജോസഫ് നന്ദിയും പറഞ്ഞു. പൊതു സമ്മേളനത്തിന് മുമ്പ് മാലകല്ലില്‍ നിന്ന് കള്ളാറിലേക്ക് പ്രവര്‍ത്തകരെ അണിനിരത്തി പടു കൂറ്റന്‍ റാലിയും നടന്നു.