നീലേശ്വരം: തീവ്രവാദ വിരുദ്ധ സന്ദേശവുമായി SKSSF സംഘടിപ്പിക്കുന്ന ‘മനുഷ്യ ജാലിക’ 2025 ജനുവരി 26ന് പടന്നയില്‍ നടത്തുമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ദാരിമി ആലംപാടി പ്രഖ്യാപിച്ചു.
SKSSF പടന്നയില്‍ സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയുടെ പ്രഖ്യാപന ചടങ്ങ് നെല്ലിക്കട്ടയില്‍ വെച്ച് നടന്നു.
മുസ്ലിം നാമധാരികളുള്‍പ്പെടെ ഏതെല്ലാം മതത്തിന്റെ പേരിലുള്ള തീവ്രതയും ഭീകരവാദവും കേരളത്തിന് വലിയ ഭീഷണിയാണെന്നും, കേരളത്തിലെ വിവിധ മതവിശ്വാസികള്‍ സൗഹൃദത്തിലും സഹവര്‍ത്തിത്വത്തിലും മുന്നോട്ടു പോകുന്ന സംസ്‌കാരം തകര്‍ക്കാനുള്ള ഇത്തരം പ്രവര്‍ത്തനങ്ങളെ തടയുന്നതില്‍ SKSSF വഹിച്ച പങ്ക് വിലപ്പെട്ടതാണെന്ന് അബ്ദുസ്സലാം ദാരിമി ആലംപാടി അഭിപ്രായപ്പെട്ടു.
പ്രഖ്യാപന ചടങ്ങില്‍ SKSSF ജില്ലാ പ്രസിഡണ്ട് സുബൈര്‍ ഖാസിമി പടന്ന അദ്ധ്യക്ഷത വഹിച്ചു. SKSSF ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു.
സര്‍ഗലയം സുപ്രഭാതം സ്‌പെഷ്യല്‍ സപ്ലിമെന്റ് പ്രകാശനം SYS ജില്ലാ പ്രസിഡണ്ട് പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട് . SKSSF മുന്‍ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര യ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.
SKSSF മനുഷ്യ ജാലിക കേരളത്തില്‍ തീവ്രവാദ പ്രചരണത്തെയും അന്യായ ബോധത്തെയും അതിജീവിക്കാന്‍ ഒരു പ്രത്യയശാസ്ത്ര പ്രസ്ഥാനത്തിന്റെ കരുത്തും ഏകോപനവും തെളിയിക്കുന്ന ഒരു പുതിയ മാതൃകയാകും. 2025 ജനുവരി 26-ന് പടന്നയില്‍ നടക്കുന്ന മനുഷ്യജാലികയില്‍ വിപുലമായ പങ്കാളിത്തം എല്ലാവരും ഉറപ്പാക്കണമെന്ന് നേതൃത്വം അഭ്യര്‍ത്ഥിച്ചു. സമസ്ത
ജില്ല മുശാവറ വര്‍ക്കിംഗ് സെക്രട്ടറി ചെ
ങ്കള അബ്ദുല്ല ഫൈസി , സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ , അംഗങ്ങളായ ഹമീദ് ഫൈസി ആദൂര്‍ ,
ഫസ്ലു റഹ്‌മാന്‍ ദാരിമി കുമ്പടാജെ, താജുദ്ധീന്‍ ദാരിമി പടന്ന ,സ്വാഗത സംഘം ചെയര്‍മാന്‍ വൈ.അബ്ദുല്ല കുഞ്ഞി എതിര്‍ത്തോട് . ഹര്‍ഷാദ് ബേര്‍ക്ക, സുലൈമാന്‍ നെല്ലിക്കട്ട അബ്ദുല്ലകുഞ്ഞി ഹാജി ബേര്‍ക്ക, ഭാരവാഹികളായ എന്‍.എ അബ്ദുല്‍ ഖാദര്‍ നെല്ലിക്കട്ട, മൂസ മൗലവി സാലത്തടുക്ക, ഹുസൈന്‍ ബേര്‍ക്ക, ഹനീഫ് അല്‍ അമീന്‍, ഇബ്രാഹിം നെല്ലിക്കട്ട, സത്താര്‍ ബേര്‍ക്ക, പി.കെ അബ്ദു റഹ്‌മാന്‍, മീഡിയ ജനറല്‍ കണ്‍വീനര്‍ ഹമീദ് കുണിയ, വൈസ് പ്രസിഡന്റുമാരായ
യൂനുസ് ഫൈസി കാക്കടവ്,
റസാഖ് അസ്ഹരി മഞ്ചേശ്വരം,
ഹംദുള്ള തങ്ങള്‍ കുമ്പള, അബ്ദുല്ല യമാനി യമാനി ഉദുമ, കബീര്‍ ഫൈസി പെരിങ്കടി,
സെക്രട്ടറിമാരായ റാഷിദ് ഫൈസി ആമത്തല,
ജമാല്‍ ദാരിമി,
ഓര്‍ഗനൈസിങ് സെക്രട്ടറിമാരായ
ഫൈസല്‍ ദാരിമി,
അന്‍വര്‍ തുപ്പക്കല്‍, ബദിയടുക്ക
സെക്രട്ടറിയേറ്റ് അംഗങ്ങളായ
ഇല്യാസ് ഹുദവി, അഷ്‌റഫ് ഫൈസി കിന്നി ഗാര്‍ , റാസിഖ്
ഹുദവി,
ലത്തീഫ് നീലേശ്വരം,
ഉസാം പള്ളങ്കോട്, സൂപ്പി മവ്വല്‍,
റാസിഖ് ഹുദവി കുമ്പള,
നാസര്‍ അസ്ഹരി മഞ്ചേശ്വരം,
അബ്ദുല്‍ ഖാദര്‍ ഫൈസി ചര്‍ളടുക്ക, ലത്തീഫ് കൊല്ലംപാടി, അബ്ദുറസാഖ് ദാരിമി, അജാസ് കുന്നില്‍,
ഇര്‍ഷാദ് അസ്ഹരി,
സുഹൈല്‍ റഹ്‌മാനി
സംബന്ധിച്ചു.