കാഞ്ഞങ്ങാട്: ബീഡി ലേബര്‍ യൂണിയന്‍ കോട്ടച്ചേരി ഡിവിഷന്‍ സമ്മേളനം കോട്ടച്ചേരി കുന്നുമ്മല്‍ നടന്നു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് പി. അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു
പ്രസിഡന്റ് പി. വി. നാരായണന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡന്റ്
പി. ശാന്തകുമാരി താലൂക്ക് കമ്മിറ്റി അംഗം എം. രാമന്‍,
എം.കുട്ട്യന്‍ എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി ജി.ഇന്ദുലേഖ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി പ്രസിഡന്റ്- പി.. വി. നാരായണന്‍,
വൈസ് പ്രസിഡന്റ്-പി.ഷീബ, സെക്രട്ടറി- ജി. ഇന്ദുലേഖ, ജോയിന്‍ സെക്രട്ടറി- കെ. കുമാരന്‍ എന്നിവരെ തിരഞ്ഞെടുത്തു.