പാലക്കുന്ന് : പാലക്കുന്ന് കരിപ്പോടി റിയല്‍ ഫ്രണ്ട്സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 20-ആം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം 22ന് നടക്കും. മുന്നോടിയായി 3.30ന് പാലക്കുന്ന് ടൗണില്‍ നിന്ന് കരിപ്പോടിയിലെ ക്ലബ് പരിസരത്തേക്ക് ഘോഷയാത്ര പുറപ്പെടും.4.30 ന് സാംസ്‌കാരിക സമ്മേളനം തമിഴ്‌നാട് കമന്റോ ഫോഴ്‌സ് പോലിസ് സൂപ്രണ്ട് അരുണ്‍ ബാലഗോപാലന്‍ ഉദ്ഘാടനം ചെയ്യും. സതീശന്‍ നമ്പ്യാര്‍ അധ്യക്ഷനാകും. അഡീഷണന്‍ പോലിസ് സൂപ്രണ്ട് പി. ബാലകൃഷ്ണന്‍ നായര്‍, ഡിവൈ.എസ്. പിയും നടനുമായ സിബി തോമസ്, നടന്‍ ഉണ്ണിരാജ് ചെറുവത്തൂര്‍, കവി സി.എം.വിനയചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും വിരമിച്ച അധ്യാപകരെയും ആദരിക്കും.
6.30 ന് ക്ലബ് വനിതാ വേദിയുടെ മെഗാ തിരുവാതിരക്കളിയും കൈകൊട്ടിക്കളിയും, ക്ലബ് കുടുംബാംഗങ്ങളുടെ കലാപരിപാടികളും ഉണ്ടാകും.
സ്‌കൂള്‍ കലോത്സവ മത്സരങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ നൃത്തങ്ങളും അവതരിപ്പിക്കും.
കഴിഞ്ഞ മേയില്‍ തുടക്കമിട്ട ആഘോഷപരിപാടികള്‍ ഏപ്രില്‍ വരെ തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.