രാജപുരം: 70-ാം വാര്‍ഷികം ആഘോഷിക്കുന്ന കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്താന്‍ ആലോചനാ യോഗം സംഘടിപ്പിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥിയും കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റുമായ ടി.കെ.നാരായണന്‍ യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി.കെ ഉമ്മര്‍ അധ്യക്ഷത വഹിച്ചു.
അധ്യാപകരായ കെ.അനില്‍കുമാര്‍ സ്വാഗതവും ഷിനിത്ത് പാട്യം നന്ദിയും പറഞ്ഞു. കള്ളാര്‍ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെമ്പര്‍ ജോസ് പുതുശേരികാലായില്‍, എസ്എംസി ചെയര്‍മാന്‍ ബി’അബ്ദുള്ള, മദര്‍ പിടിഎ പ്രസിഡന്റ് എം.ഷീല, പ്രധാനധ്യാപിക കെ.ബിജി ജോസഫ്, സ്റ്റാഫ് സെക്രട്ടറി എം.സുമതി, രവീന്ദ്രന്‍ കൊട്ടോടി, ചാക്കോ ചമ്പക്കര, മുന്‍ പിടിഎ പ്രസിഡന്റ് എ.ശശിധരന്‍, പ്രിന്‍സ് കൊട്ടോടി എന്നിവര്‍ സംസാരിച്ചു. ജനുവരി 16ന് നടക്കുന്ന സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് ജനുവരി 17 ന് പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും കലാമേളയും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. അതിനായി വിപുലമായ വര്‍ക്കിംഗ് കമ്മിറ്റി രൂപീകരിച്ചു.