കാസര്‍കോട് ജില്ലാ കേരളോത്സവത്തിന്റെ പന്തല്‍ കാല്‍നാട്ട് കര്‍മ്മം കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് ഷാനവാസ് പാദൂര്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ. ശകുന്തള, അഡ്വ. എസ്.എന്‍ സരിത, ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിന്‍ കബീര്‍, ചെങ്കള പഞ്ചായത്ത് മെമ്പര്‍ ശിവപ്രസാദ്, ശിശുക്ഷേമ സമിതി അധ്യക്ഷന്‍ ടി.എം.എ കരീം, ജില്ലാ യൂത്ത് ഓഫീസര്‍ പി.സി ഷിലാസ്, ജില്ലാ കോര്‍ഡിനേറ്റര്‍ പി.ശിവപ്രസാദ്, അനില്‍ ചെന്നിക്കര, സുഭാഷ് പാടി, കബീര്‍, പി.പി ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു