ഭിന്നശേഷിക്കാരെ സര്‍ക്കാര്‍ അവഗണിക്കുന്നുഡി എ പി എല്‍കാഞ്ഞങ്ങാട് മണ്ഡലം അവകാശ സംരക്ഷണ കണ്‍വെന്‍ഷന്‍

കാഞ്ഞങ്ങാട്:സമൂഹത്തില്‍ പരിഗണന ലഭിക്കേണ്ട ഭിന്നശേഷിക്കാരെ സര്‍ക്കാര്‍ അവഗണിക്കുന്നു
മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്തി നീതി നിഷേധവും, ക്ഷേമ പെന്‍ഷന്‍, ആശ്വാസകിരണം, താല്‍ക്കാലിക ജീവനക്കാരുടെ നിയമനം തുടങ്ങി സര്‍വ്വമേഖലകളിലും നീണ്ട 9 വര്‍ഷമായി ഭിന്ന ശേഷിക്കാര്‍ നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ് ഇതിനെതിരെ ശക്തമായ നിയമ സമരപരിപാടിയിലേക്ക് നീങ്ങേണ്ടതായ സമയം അതിക്രമിച്ചിരിക്കുകയാണ് എന്ന്
ഡിഫന്റലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ്
(ഡി എ പി എല്‍) കാഞ്ഞങ്ങാട് മണ്ഡലം അവകാശ സംരക്ഷണ കണ്‍വെന്‍ഷന്‍ നടത്തി

ഭിന്നശേഷിക്കാരുടെ ക്ഷേമ പെന്‍ഷന്‍ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ നിന്നും മാറ്റിക്കൊണ്ട് ഭിന്നശേഷി ക്ഷേമ പെന്‍ഷനാക്കി മാറ്റി
നിയമം അനുശാസിക്കുന്ന
RPWD ആക്ട് പ്രകാരം 25 ശതമാനം
വര്‍ദ്ധനവോടുകൂടി
മാസം മാസം വിതരണം ചെയ്യുക,
ആശ്വാസകിരണം സഹായ തുക വര്‍ദ്ധിപ്പിച്ചുകൊണ്ട് മുഴുവന്‍ അപേക്ഷകര്‍ക്കും സഹായം
അനുവദിക്കുകയും
കുടിശ്ശിക തീര്‍ത്തും നല്‍കുക
തുടങ്ങിയ വിവിധ ആവശ്യങ്ങള്‍
ഡി എ പി എല്‍ കാഞ്ഞങ്ങാട് മണ്ഡലം അവകാശസംരക്ഷണകണ്‍വെന്‍ഷന്‍സര്‍ക്കാറിനോട്
ആവശ്യപ്പെട്ടു

ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് വണ്‍ഫോര്‍ അബ്ദുല്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു,
ഡി എ പി എല്‍
ജില്ലാ സെക്രട്ടറി
ബേബി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു,
മുഹമ്മദലി കൊളവയല്‍ സ്വാഗതം പറഞ്ഞു,
മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എം പി ജാഫര്‍ മുഖ്യപ്രഭാഷണം നടത്തി,
ഡി എ പി എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കുഞ്ഞബ്ദുല്ല കൊളവയല്‍
അവകാശ സംരക്ഷണ പ്രസംഗം നടത്തി
കര്‍ഷകസംഘം ജില്ലാ സെക്രട്ടറി പാലാട്ട് ഇബ്രാഹിം നെ ചടങ്ങില്‍ വെച്ച് ആദരിച്ചു, ഷാഹിദ റഷിദ് കുണിയ പി പി
നസീമാ ടീച്ചര്‍ അനുസ്മരണ പ്രസംഗം നടത്തി ,
ജാതിയില്‍ ഹസൈനാര്‍ , പാലാട്ട് ഇബ്രാഹിം
ഷീബ ഉമ്മര്‍ ,സി കുഞ്ഞാമിന,ഹാജറ സലാം
തുടങ്ങിയവര്‍ സംസാരിച്ചു

മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ പുതിയ മണ്ഡലം കമ്മിറ്റിയെ തെരഞ്ഞെടുത്തു
പ്രസിഡന്റ് അബ്ദുല്ല പടന്നക്കാട്,ജനറല്‍ സെക്രട്ടറി മുഹമ്മദലി കാഞ്ഞങ്ങാട്,ട്രഷറര്‍ റഹീം ഒടയഞ്ചാല്‍,വൈസ് പ്രസിഡണ്ട്മാര്‍
റിയാസ് ആറങ്ങാടി,
ഫാത്തിമ കോടോം ബേളൂര്‍, ഇക്ബാല്‍ പുല്ലൂര്‍,കബീര്‍ ചിത്താരി ,തുടങ്ങിയവരാണ്

Leave a Reply

Your email address will not be published. Required fields are marked *