കാഞ്ഞങ്ങാട് : കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തില്‍ വച്ച് നടത്തിയ ജില്ലാ സ്‌പോര്‍ട്‌സ് മീറ്റില്‍ സദ്ഗുരു പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പാര്‍വണ പി.വി. (അണ്ടര്‍ 14 വിഭാഗം 400,800 മീറ്റര്‍) വ്യക്തിഗത ഇനത്തില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ട് ചാമ്പ്യന്‍ സ്ഥാനം കരസ്ഥമാക്കി. എറണാകുളത്ത് വെച്ച് നടക്കുന്ന സ്റ്റേറ്റ് തല മത്സരത്തിലേക്ക് യോഗ്യത നേടി.