പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി കൗണ്‍സിലിന് പുതിയ നേതൃത്വം. വിഷ്ണു പ്രസാദ് ഒ (പ്രസിഡണ്ട്), അബ്ദുള്‍ സഹദ് എന്‍.വി. (സെക്രട്ടറി), മല്ലേഷ്, ശ്രീപ്രിയ പി (വൈസ് പ്രസിഡണ്ടുമാര്‍), ആയിഷ അയ്യൂബ് (ജോയിന്റ് സെക്രട്ടറി), അനുഷ എം.എസ്, റീതു രവീന്ദ്രന്‍ കെ.വി. (എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. സബര്‍മതി ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. ജോസഫ് കോയിപ്പള്ളി സത്യവാചകം ചൊല്ലിക്കൊടുത്തു. എല്ലാ വിദ്യാര്‍ത്ഥികളുടെയും ശബ്ദമായി മാറാന്‍ വിദ്യാര്‍ത്ഥി കൗണ്‍സിലിന് സാധിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വോട്ടു ചെയ്യാത്തവരുടെയും എതിര്‍ത്തവരുടെയും കൂടി പ്രതിനിധികളാകണം. വിദ്യാര്‍ത്ഥി ക്ഷേമത്തിന് പ്രഥമ പരിഗണനയാണ് സര്‍വകലാശാല നല്‍കുന്നത്. വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ പിന്തുണയും വൈസ് ചാന്‍സലര്‍ വാഗ്ദാനം ചെയ്തു. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ഡോ. ആര്‍. ജയപ്രകാശ്, ഡീന്‍ സ്റ്റുഡന്റ് വെല്‍ഫെയര്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, ചീഫ് ഇലക്ഷന്‍ ഓഫീസര്‍ പ്രൊഫ. മാത്യു ജോര്‍ജ്ജ്, ഡോ. ബിനോയ് ടി.എ, ഡോ. മിനിമോള്‍ എം.സി. എന്നിവര്‍ സംസാരിച്ചു.