രാജപുരം : ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318E യുടെ LCIF ഗ്രാന്റ് പ്രോജക്ടിന്റെ ഭാഗമായി ഗ്രാമീണ മേഖലയിലെ 200 സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പാണത്തൂര്‍ – ചിറങ്കടവ് ഗവ. വെല്‍ഫെയര്‍ ഹൈസ്‌കൂളില്‍ വാട്ടര്‍ പ്യൂരിഫയര്‍ വിതരണം ചെയ്തു.
പനത്തടി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുപ്രിയ ശിവദാസ് ഉദ്ഘാടനം ചെയ്തു കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് എം എന്‍ രാജീവ് അധ്യക്ഷത വഹിച്ചു. കരിക്കെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍. ബാലചന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് പി തമ്പാന്‍, ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ ആര്‍ സൂര്യനാരായണ ഭട്ട് , കുഞ്ഞികൃഷ്ണന്‍ ബളാംതോട് എന്നിവര്‍ പ്രസംഗിച്ചു. അധ്യാപക പ്രതിനിധി വി.രാജേഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മെറീന ജോസ് നന്ദിയും പറഞ്ഞു.