രാജപുരം: ചെറു പനത്തടി സെന്റ്‌മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികള്‍ പെരുമ്പള്ളി ബെത് ലെഹം ആശ്രമത്തിലെത്തി ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. കുട്ടികളും അധ്യാപകരും അടങ്ങുന്ന സംഘം ആശ്രമത്തില്‍ എത്തുകയും അവരോടൊപ്പം കേക്ക് മുറിക്കുകയും സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. കുട്ടികളോടൊപ്പം ആശ്രമം അന്തേവാസികളും പാട്ടു പാടുവാനും ഡാന്‍സ് ചെയ്യുവാനും ഒന്നിച്ചു കൂടി .