രാജപുരം: പനത്തടി പഞ്ചായത്തിലെ റാണിപുരം, പാറക്കടവ്, കുളപ്പുറം, ഘടിക്കാല്‍, ഓട്ടമല, തുമ്പോടി എന്നിവിടങ്ങളില്‍ പണി പൂര്‍ത്തികരിച്ച ബി എസ് എന്‍ എല്‍ ടവറുകള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കണമെന്ന് പാണത്തൂര്‍ റോയല്‍ ക്ലബ്ബ് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ ബി സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കേരള ഭവന നിര്‍മ്മാണ ബോര്‍ഡ് അഡീഷണല്‍ സെക്രട്ടറി കെ ബാബു ഉദ്ഘാടനം ചെയ്തു. കെ. ബാലന്‍,എസ് മധുസൂദനന്‍, പി എന്‍ സുനില്‍കുമാര്‍,ശിവേന്ദ്രന്‍ അബു എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍ : ബി വി സതിഷ് (പ്രസിഡന്റ്), എന്‍ ഉമേശന്‍ (വൈസ് പ്രസിഡന്റ്), സി എസ് സന്തോഷ്‌കുമാര്‍ (സെക്രട്ടറി), പി.കെ രാജന്‍ (ജോയിന്റ് സെക്രട്ടറി), ജോണ്‍സണ്‍ ജോസഫ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.