രാജപുരം: പാണത്തൂര്‍ കാഞ്ഞിരത്തിങ്കാല്‍ അയ്യപ്പ ക്ഷേത്ര മഹോത്സവം ഡിസംബര്‍ 21, 22 തിയ്യതികളില്‍ ബ്രഹ്മശ്രീ ഐ കെ കേശവ തന്ത്രികളുടെ കാര്‍മ്മികത്വത്തില്‍ നടക്കും. 21 ന് രാവിലെ നട തുറക്കല്‍, 10 മണി മുതല്‍ നാമ സങ്കിര്‍ത്തനം, 11.30 ന് കലവറനിറയ്ക്കല്‍, 12 മണിക്ക് മഹാപൂജ അന്നദാനം. വൈകുന്നേരം 5 മണിക്ക് ആചാര്യവരവേല്‍പ്,6.30ന് ദീപാരാധന തിരുവത്താഴത്തിന് അരിയളക്കല്‍, 6.40ന് ഭജന, 9.30ന് കലാസന്ധ്യ.
22 ന് രാവിലെ നടതുറക്കല്‍ ഗണപതി ഹോമം, 9 മണിക്ക് ഭാഗവതപരായണം,1 മണിക്ക് മഹാപൂജ തുലാഭാരം ചോറുണ് അന്നദാനം. വൈകുന്നേരം 7 മണിക്ക് ഭജന. രാത്രി 10 മണിക്ക് വിവിധ ദേശക്കാരുടെ തിരുമുല്‍ക്കാഴ്ച ശേഷം അത്താഴപൂജ ശ്രീ ഭൂതബലി എഴുന്നള്ളത്ത് തിടമ്പു നൃത്തം.