മുള്ളേരിയ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് മന്ത്രി ജി.ആര്‍ അനില്‍ നാടിന് സമര്‍പ്പിച്ചു
സംസ്ഥാനത്തെ 60,000 റകുടുംബങ്ങള്‍ക്ക് കൂടി മുന്‍ഗണനാ കാര്‍ഡുകള്‍ നല്‍കുമെന്ന് കള്‍ ഭക്ഷ്യ ,പൊതു വിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ പറഞ്ഞു. കാസര്‍കോട് മുള്ളേരിയയിലെ മാവേലി സ്റ്റോറിനെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റായി ഉയര്‍ത്തിയതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അനര്‍ഹമായിട്ടുള്ള റേഷന്‍ കാര്‍ഡുകള്‍ പിന്‍വലിച്ച് അര്‍ഹതയുള്ള 60000 ഓളം കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും ഈ ഗവണ്‍മെന്റിന്റെ കാലത്ത് ഇതുവരെ അഞ്ചുലക്ഷത്തി രണ്ടായിരത്തില്‍പരം മുന്‍ഗണനാകാര്‍ഡുകള്‍ വിതരണം ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
ക്രിസ്തുമസ് പുതുവര്‍ഷം പ്രമാണിച്ച് ഡിസംബര്‍ 21ന് സ്‌പെഷ്യല്‍ ചന്തകള്‍ ആരംഭിക്കും. ഉത്സവനാളുകളില്‍ ഇത്തരം സ്‌പെഷ്യല്‍ ചന്തകളും സപ്ലൈകോയുടെ ആയിരത്തി എഴുന്നൂറോളം ഔട്ട്‌ലെറ്റുകളിലൂടെയും മാര്‍ക്കെറ്റിലെ വിലവര്‍ധന പരമാവധി പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നു. അസിസ്റ്റന്റ് സെയില്‍സ്മാന്‍ റാങ്ക്‌ലിസ്റ്റില്‍ നിന്നും ഓണം കഴിഞ്ഞു നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത എല്ലാ ജില്ലകളിലേയും ഒഴിവുകള്‍ പൂര്‍ണ്ണമായും നികത്തി.
നൂറുശതമാനം കേരളീയര്‍ക്കും പരിമിതമാണെങ്കിലും അരി നല്‍കിവരുന്നു വെള്ളയും നീലയും കാര്‍ഡുകാരായി അമ്പത്തേഴു ശതമാനം മലയാളി കുടുംബങ്ങളുണ്ട്. മഞ്ഞയും ചോപ്പും കാര്‍ഡുകാരായി നാല്‍പത്തിമൂന്നു ശതമാനം കൂടുംബങ്ങള്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.
ഉപഭോക്തൃ സംസ്ഥാനമായിരുന്നിട്ടു കൂടി മിതമായ നിരക്കില്‍ സാധന സാമഗ്രികള്‍ ലഭ്യമാക്കാന്‍ കേരളത്തില്‍ സാധിക്കുന്നുണ്ടെന്നും ഇതര സംസ്ഥാനങ്ങളില്‍ സ്ഥിതി ഇങ്ങനെയല്ലെന്നും മന്ത്രി പറഞ്ഞു. മാര്‍ക്കറ്റില്‍ 20 രൂപ വിലയുള്ള കുപ്പിവെള്ളം 10 രൂപയ്ക്ക് നിര്‍മ്മിച്ച് സപ്ലൈകോ, റേഷന്‍ കടകളിലൂടെ വെള്ളം വിതരണം ചെയ്തു വരികയാണ്. ഒരുമാസം 83 ലക്ഷം കുടുംബങ്ങളാണ് പ്രതിമാസം റേഷന്‍ വാങ്ങിക്കുന്നത്. പൊതു വിതരണ രംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം 112 മത്തെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റാണ് മുള്ളേരിയയില്‍ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മുള്ളേരിയ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് കേരള ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ആദ്യ വില്‍പ്പന നടത്തി. പ്രസിഡണ്ട് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സിജി മാത്യു, പ്രസിഡണ്ട് കാറഡുക്ക ഗ്രാമ പഞ്ചായത്ത് അഡ്വ. കെ ഗോപാലകൃഷ്ണ, കാറഡുക്ക പഞ്ചായത്ത് മെമ്പര്‍ എ.എസ് തസ്നി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.മാധവന്‍, എം.കൃഷ്ണന്‍, പുരുഷോത്തമന്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ദാമോദര്‍ ബെള്ളിഗെ, മുഹമ്മദ് സാലി, വികെ രമേശന്‍ എന്നിവര്‍ സംസാരിച്ചു. സപ്ലൈകോ കോഴിക്കോട് മേഖലാ ഓഫീസര്‍ പി.സി അനൂപ് സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ കാസര്‍കോട് കെ കെ മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.