രാജപുരം : 2025 മാര്‍ച്ച് 21, 22, 23 തീയതികളിലായി നടക്കുന്ന ബാത്തൂര്‍ കഴകം പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. താനത്തിങ്കാല്‍ ദേവസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഉത്തരമലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറിനാരായണന്‍ കൊളത്തൂറിന് ആഘോക്ഷ കമ്മിറ്റി ചെയര്‍മാന്‍ എ.ബാലചന്ദ്രന്‍ നായര്‍ ബ്രോഷര്‍ കൈമാറി. ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വിനര്‍ കൂക്കള്‍ ബാലകൃഷ്ണന്‍,ബാത്തൂര്‍ ഭഗവതി ക്ഷേത്ര കഴകം പ്രസിഡണ്ട് ഇ.കെ.ഷാജി, ദേവസ്ഥാന ഭാരവാഹികള്‍ മാതൃസമിതി ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.