രാജപുരം: ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം സേഫ് കാസര്‍ഗോഡ് പദ്ധതിയുടെ ഭാഗമായി രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കള്ളാര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡിനെ ലഹരി വിമുക്ത വാര്‍ഡായി തെരഞ്ഞെടുത്തു. ഇതിന്റെ ഭാഗമായി രാജപുരം പോലീസ് സ്റ്റേഷനില്‍ വെച്ച് ജനകീയ ജാഗ്രത കമ്മിറ്റി യോഗം ചേര്‍ന്നു. എ എസ് ഐ ബിന്ദു അധ്യക്ഷതവഹിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പര്‍ വനജ ഐത്തു ഉദ്ഘാടനം ചെയ്തു. ഐ പി എസ്എച്ച്ഒ രാജേഷ് പി സേഫ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ അനൂപ് സ്വാഗതവും സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു. യോഗത്തില്‍ സീനിയര്‍ പോലീസ് ഓഫീസറായ നിഷാന്ത്, വിവിധ രാഷ്ട്രിയ പ്രതിനിധികളായ മാധവന്‍ എ കെ, പ്രഭാകരന്‍, സജി ഫിലിപ്പ്, കേരള മദ്യ വിരുദ്ധ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി റോയ് ആശാരികുന്നേല്‍, സിഡിഎസ് സെക്രട്ടറി ബെറ്റി തുടങ്ങിയവര്‍ സംബന്ധിച്ചു.