രാജപുരം : കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ ശ്രിയ എന്‍.എസും, കാവേരി മനോജും സ്‌കൂളിന് സമ്മാനമായി ഫുട്‌ബോള്‍ നല്‍കി. ഹെഡ്മാസ്റ്റര്‍ അശോകന്‍ കെ യും കായികാധ്യാപകന്‍ കെ ജനാര്‍ദ്ദനനും സമ്മാനം ഏറ്റുവാങ്ങി. നീതുരാജ് ശ്രീനിവാസ് എന്നീവരുടെ മകളാണ് ശ്രിയ. മനോജ് കൃഷ്ണന്റെയും സുനിമോള്‍ കെ.യുടെയും മകളാണ് കാവേരി.