കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയില്‍ ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട്: സ്ത്രീകളുടെയും കുട്ടികളുടെയും ഗവണ്‍മെന്റ് ആശുപത്രിയില്‍ ക്രിസ്തുമസ് നവവത്സര ആഘോഷം നടത് ആഘോഷ പരിപാടികള്‍ ആശുപത്രി സൂപ്രണ്ട് ഡോ. ബി. സന്തോഷ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.ഡോ. അഖില്‍ അധ്യക്ഷത വഹിച്ചു.ആശുപത്രിയില്‍ നിന്നും സ്ഥലം മാറി പോകുന്ന ശിശുരോഗ വിദഗ്ദ്ധ ഡോ. സൂര്യ ഗായത്രിക്ക് സ്ത്രീ രോഗ വിദഗ്ദ്ധ ഡോ. സായിപ്രിയ ജീവനക്കാരുടെ വകയായി ഉപഹാരം നല്‍കി. നേഴ്‌സിംഗ് സൂപ്രണ്ട് മിനി ജോസഫ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. എം. രമേശന്‍, പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് അനിത. ടി. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി രാജീവന്‍. കെ സ്വാഗതവും
ഷമീല്‍ നന്ദിയും പറഞ്ഞു.. തുടര്‍ന്ന് അഭിലാഷ്, സാന്‍വിക എന്നിവരുടെ നേതൃത്വത്തില്‍ കരോള്‍ ഗീതങ്ങളും മറ്റു കലാ പരിപാടികളും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *