ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാതല ഭിന്നശേഷി കായിക മേള ‘ഉണര്‍വ് 2024’ ല്‍ മാര്‍ത്തോമ ബധിര വിദ്യാലയം ജേതാക്കളായി. 108 ഇങ്ങളിലായി 600 വിദ്യാര്‍ത്ഥികള്‍ മേളയുടെ ഭാഗമായി. പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന മത്സരം അഡ്വ.സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചെമ്മനാട് വാര്‍ഡ്മെമ്പര്‍ രേണുക ഭാസ്‌ക്കരന്‍, പട്ടിക വര്‍ഗ്ഗ വകുപ്പ് സീനിയര്‍ സൂപ്രണ്ട് കെ.എം പ്രസന്ന എന്നിവര്‍ സംസാരിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ആര്യ പി രാജ് സ്വാഗതവും സാമൂഹ്യ നീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് എം. അബ്ദുള്ള നന്ദിയും പറഞ്ഞു. ജില്ലാ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കി.