ഉദുമ: റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പുതിയ ബ്രാഞ്ച് റെയില്‍വേ ഗേറ്റിന് എതിര്‍വശമുള്ള സിറ്റി മാള്‍ ഉദുമയില്‍ ഇന്ന് രാവിലെ പത്തരയ്ക്ക് പ്രവര്‍ത്തനം ആരംഭിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി ലക്ഷ്മി സ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പള്ളിക്കര ഹോളി സ്പിരിറ്റ് ഫാദര്‍ ജോസ് കെ കണ്ടത്തില്‍, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം മുഖ്യ കര്‍മ്മി പി.വി സുനീഷ് പൂജാരി, ഉദുമ ടൗണ്‍ ജുമാ മസ്ജിദ് ഇമാം അനസ് റഹ്മാനി മൂവാറ്റുപുഴ എന്നിവരുടെ സാന്നിധ്യത്തില്‍ ഉദ്ഘാടന ചടങ്ങുകള്‍ നടന്നു