രാജപുരം: ചുള്ളിക്കര ധര്‍മ്മശാസ്താ ഭജനമന്ദിരം പ്രതിഷ്ഠാദിന – മണ്ഡല പൂജാ മഹോത്സവം ഡിസംബര്‍ 25, 26 തിയ്യതികളില്‍ നടക്കും. 25 ന് രാവിലെ 4 മണിക്ക് നടതുറക്കല്‍, ദീപാരാധന 8.17 ന് കലവറനിറയ്ക്കല്‍. 11 മണിക്ക് വാര്‍ഷിക ജനറല്‍ ബോഡി യോഗം,12.30 ന് ദീപാരാധന അന്നദാനം വൈകുന്നേരം 4.30 ന് സര്‍വ്വൈശ്വര്യ വിളക്ക് പൂജ 6.30ന് ഭക്തിഗാനസുധ, 10 മണിക്ക് നൃത്തസന്ധ്യ കുട്ടികളുടെ വിവിധ കലാപരിപാടികള്‍. 24 ന് രാവിലെ നടതുറക്കല്‍, മഹാഗണപതി ഹോമം, തുലാഭാരത്തട്ട് സമര്‍പ്പണം, 10.30 ന് ആദ്ധ്യാത്മിക പ്രഭാഷണം 12.30 ന് തുലാഭാരം, ദീപാരാധന കാഴ്ച സമര്‍പ്പണം,വൈകിട്ട് ദീപാരാധന താലപ്പൊലി എഴുന്നള്ളത്ത്. രാത്രി 10 മണിക്ക് ഭജന ദീപാരാധന ഹരിവരാസനം, ഭിക്ഷ 10.30 ന് കലാസന്ധ്യ – തിരുവാതിര.