മിന്നുന്ന പ്രകടനവുമായി സംസ്ഥാന തലത്തിലേക്ക് ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദേവിക കെ

രാജപുരം: കാസര്‍ഗോഡ് ജില്ല കേരളോത്സവം 2024 ല്‍ ഇഎംഎസ് സ്റ്റേഡിയം നീലേശ്വരത്ത് വച്ച് നടത്തിയ കായിക മത്സരത്തില്‍ സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി മിന്നുന്ന പ്രകടനം നടത്തി സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് കോടോത്ത് ഡോ:അംബേദ്കര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദേവിക കെ. ഷോട്ട്പുട്ടില്‍ രണ്ടാം സ്ഥാനവും ഡിസ്‌കസ് ത്രോയില്‍ മൂന്നാം സ്ഥാനവും നേടി. ഒടയംചാല്‍ കല്ലാറിലെ ഗംഗാധരന്‍.കെ, വത്സല എം.സി എന്നീവരുടെ മകളാണ്. കായികാധ്യാപകന്‍ കെ. ജനാര്‍ദ്ദനന്റെ കീഴിലാണ് പരിശീലനം നേടിയത് .

Leave a Reply

Your email address will not be published. Required fields are marked *