രാജപുരം: രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് വോളന്റീയേര്‍സ്, സപ്ത ദിനക്യാമ്പിനോടനുബന്ധിച്ച് വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജപുരം പോലീസ് സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു. എസ് എസ് എസ് പ്രോഗ്രാം ഓഫീസര്‍ സെല്‍മയുടെ നേതൃത്വത്തില്‍ 48 വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. രാജപുരം പോലീസ് കുട്ടികള്‍ക്ക് സ്‌നേഹോഷ്മളമായ സ്വീകരണം നല്‍കി.