രാജപുരം:ബളാല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് ‘യുവത 2024’ന്റെ ഉദ്ഘാടനം ഇടത്തോട് എസ് വി എം ജി യു പി സ്‌കൂളില്‍ ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ നിര്‍വ്വഹിച്ചു. സിനിമ നാടക പ്രവര്‍ത്തകന്‍ രാജേഷ് അഴീക്കോടന്‍ മുഖ്യാതിഥിയായി. ബളാല്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ ജോസഫ് വര്‍ക്കി അധ്യക്ഷതവഹിച്ചു. ഇടത്തോട് എസ് വി എം ജി യു പി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ശ്രീധരന്‍ കെ , വാര്‍ഡ് മെമ്പര്‍മാരായ സന്ധ്യാ ശിവന്‍, അജിത എം, വിജയന്‍ കെ, സാബു ഇടശ്ശേരില്‍, ശ്രീലേഖ സുരേഷ്, മോളി കെ ടി പ്രിന്‍സിപ്പല്‍ സക്കീര്‍ ഹുസൈന്‍ പി എന്നിവര്‍ സംസാരിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പ്രിന്‍സി സെബാസ്റ്റ്യന്‍ ക്യാമ്പ് വിശദീകരണം നടത്തി.