പാലക്കുന്ന് : സംസ്ഥാന മൗണ്ടനീയറിങ് മത്സരത്തിലേക്കുള്ള ജില്ലാ ടീമിനെ ഉദുമ സ്വദേശി ശ്രീഹരി ശ്രീധരന്‍ നയിക്കും. മറ്റു ടീം അംഗങ്ങള്‍:
കെ.ഷാന്‍ മോഹന്‍ ( ഉദുമ ),മനുവിന്ദ് (പാലക്കുന്ന്), സാലിം, ഷൈമ (ഇരുവരും മുണ്ട്യത്തടുക്ക), സി. ശരത്ത്, സി. വൈശാഖ് (ഇരുവരും പിലിക്കോട് ). ജില്ലാ മൗണ്ടനീയറിങ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഉദുമ പാലക്കുന്ന് കാപ്പില്‍ കെബിഎം മിനി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് ടീമിനെ തിരഞ്ഞെടുത്തത്. 27 മുതല്‍ 29 വരെ തിരുവനന്തപുരത്ത് വെച്ചാണ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് മത്സരം നടക്കുക.