നീലേശ്വരം . അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലെ കൂലി കുടിശ്ശിക അടിയന്തരമായും വിതരണം ചെയ്യണമെന്ന് എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ നീലേശ്വരം മുനിസിപ്പല്‍ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു നീലേശ്വരത്ത് നടന്ന കണ്‍വെന്‍ഷന്‍ ജില്ലാ വൈസ് പ്രസിഡണ്ട് പാറക്കോല്‍ രാജന്‍ ഉദ്ഘാടനം ചെയ്തു മുനിസിപ്പല്‍ പ്രസിഡണ്ട് കെ വി സുധാകരന്‍ അധ്യക്ഷത വഹിച്ചു കെ വി ദാമോദരന്‍ എ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു മുനിസിപ്പല്‍ സെക്രട്ടറി വി വി ശ്രീജ സ്വാഗതം പറഞ്ഞു