രാജപുരം: ആരോരുമില്ലാതെ അശരണരായി ചുള്ളി ആശ്രമത്തില്‍ കഴിയുന്ന അഗതികളോടൊപ്പം രാജപുരം ഹോളി ഫാമിലി സണ്‍ഡേ സ്‌കൂള്‍കുട്ടികളും, അധ്യാപകരും, പിടിഎ ഭാരവാഹികളും ക്രിസ്മസ് സാഘോഷം നടത്തി. സ്‌നേഹത്തിന്റെയും, ആശ്വാസത്തിന്റെയും ഫലം നുകരാന്‍ ആവാതെ ആശ്രമങ്ങളില്‍ അഭയം നേടുന്നവരുടെ ജീവിതം നേരിട്ട് മനസ്സിലാക്കാനും, അവരോട് സംസാരിക്കാനും കുട്ടികള്‍ക്ക് സാധിച്ചു. അവരോടൊപ്പം ക്രിസ്മസ് ആഘോഷിച്ചു സ്‌നേഹവിരുന്നില്‍ പങ്കെടുത്ത് രാജപുരം ഇടവക സമൂഹം സമാഹരിച്ച് നല്‍കിയ സമ്മാനങ്ങളും അവര്‍ക്ക് നല്‍കി. വികാരി ഫാ. ജോസ് അരീച്ചിറ ക്രിസ്മസ് സന്ദേശം നല്‍കി. ഹെഡ്മാസ്റ്റര്‍ തോമസ് പാറയില്‍, പി.ടി.എ പ്രസിഡണ്ട് മനോജ് ചേരുവേലില്‍, മദര്‍ പിടിഎ പ്രസിഡണ്ട് ജാസ്മിന്‍ കിഴക്കേക്കര, സോനുചെട്ടികത്തോട്ടത്തില്‍, സജി അവനണൂര്‍, ജിനു രാജുകൊശപ്പള്ളില്‍,സി. തെരേസ, സി. ലിറ്റില്‍ തെരേസ, എന്നിവര്‍ നേതൃത്വം നല്‍കി.