രാജപുരം : പൗരാവലിയുടെ നേതൃത്വത്തില്‍ രാജപുരത്ത് ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. രാജപുരം ഫൊറോന വികാരി ഫാ.ജോസ് അരിച്ചിറ ക്രിസ്മസ് സന്ദേശം നല്‍കി. കള്ളാര്‍ പഞ്ചായത്തംഗം വനജ ഐത്തു, രാജപുരത്തെ മുതിര്‍ന്ന പൗരന്‍ പേഴുംകാട്ടില്‍ തോമസ്, രാജപുരം പ്രസ് ഫോറം പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോടി, ജയിന്‍ പി.വര്‍ഗീസ്, ജെന്നി കുര്യന്‍, രാജു പൂഴിക്കാല, മനോജ് ചേരുവേലില്‍, ബിജു ക്യൂന്‍സ് രാജപുരം, ശ്രുതി പറമ്പേട്ട് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കേക്ക് വിതരണം നടത്തി.