രാജപുരം :കാസര്‍ഗോഡ് എം.പി രാജ് മോഹന്‍ ഉണ്ണിത്താന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ചഫണ്ട് ഉപയോഗിച്ച് കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ അടോട്ടു കയയില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടികെ നാരായണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. ഗീത , വൈസ് പ്രസിഡണ്ട് പ്രിയ ഷാജി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. ഗോപി, സന്തോഷ് വി ചാക്കോ, മെമ്പര്‍മാരായ ലീല ഗംഗാധരന്‍ വനജ ഐത്തു എന്നിവര്‍ സംസാരിച്ചു.