പാലക്കുന്ന് : തിയ്യ മഹാസഭയുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന തിയ്യവംശ ചരിതം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു. പത്തംഗ എഡിറ്റോറിയല്‍ ബോര്‍ഡും പത്തംഗ ഉപദേശ സമിതിയും അടങ്ങിയ കമ്മിറ്റിയാണ് ചരിത്ര രചനയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. വടക്ക് കുന്ദാപുരം തൊട്ട് തെക്ക് തൃശ്ശൂര്‍ വരെയുള്ള തിയ്യ വംശത്തിന്റെ നരവംശ ശാസ്ത്രപരവും സാംസ്‌കാരിക പരവും ആചാര പരവുമായ പ്രത്യേകതകളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ബൃഹദ് ഗ്രന്ഥമാണ് തയ്യാറാക്കുന്നത്.
ആദ്യം മലയാളത്തിലും പിന്നീട് കന്നഡ, ഇംഗ്ലീഷ് ഭാഷകളിലും പുസ്തകം തയ്യാറാക്കും. ഇതിനായി ഏപ്രിലില്‍ കാസര്‍കോട് അഖിലേന്ത്യാ സെമിനാറും സംഘടിപ്പിക്കും. പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ഡോക്ടര്‍ വത്സന്‍ പിലിക്കോടാണ് ഈ ചരിത്ര പുസ്തകത്തിന്റെ ചിഫ് എഡിറ്റര്‍. പാലക്കുന്ന് ക്ഷേത്ര ഭണ്ഡാരവീട് ക്ഷീരശൈലം ഓഡിറ്റോറിയത്തില്‍ നടന്ന യോഗം തിയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം ഉദ്ഘാടനം ചെയ്തു.
തിയ്യ മഹാസഭ ജില്ലാ പ്രസിഡന്റ് പി.സി. വിശ്വംഭരന്‍ പണിക്കര്‍ അധ്യക്ഷത വഹിച്ചു. പാലക്കുന്ന് ക്ഷേത്ര സ്ഥാനികരായ സുനീഷ് പൂജാരി, കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, നെല്ലിക്കാ തുരുത്തി കഴകം നിലയമംഗലത്ത് ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കെ.വി
അമ്പാടി, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് അഡ്വ. കെ ബാലകൃഷ്ണന്‍, രാമവില്യം കഴകം വെല്‍ഫെയര്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി കെ. വി രാജന്‍, പ്രമുഖ എഴുത്തുകാരന്മാരും പ്രഭാഷകന്മാരുമായ പയ്യാവൂര്‍ മാധവന്‍ മാഷ്,ഡോ. വത്സന്‍ പിലിക്കോട്, കൊപ്പല്‍ ചന്ദ്രശേഖരന്‍ , തളങ്കര പുലിക്കുന്ന് ഭഗവതി സേവ സംഘം പ്രസിഡന്റ് എന്‍. സതീഷ്, ടി. വി. മധുസൂദനന്‍ പണിക്കര്‍ കോയങ്കര , എം അപ്പു പണിക്കര്‍ ഓണക്കുന്ന് , തിയ്യ മഹാസഭ സംസ്ഥാന കോര്‍ഡിനേറ്റര്‍ ഗണേഷ് മാവിനക്കട്ട, തിയ്യ മഹാസഭ ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി പ്രസാദ്, ട്രഷറര്‍ ടി വി രാഘവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.