കെ ജെ യൂ ജില്ലാ സമ്മേളനത്തിന് തുടക്കമായി

കാസര്‍കോട് : കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കുമ്പള ഒളയം ഡി.എം കബാന റിസോര്‍ട്ടില്‍ വച്ച് പതാക ഉയര്‍ത്തല്‍ നടന്നു. സംഘാടകസമിതി ചെയര്‍മാന്‍ സുരേന്ദ്രന്‍ ചീമേനി പതാക ഉയര്‍ത്തി. സംസ്ഥാന സെക്രട്ടറി പ്രമോദ് കുമാര്‍, ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് ഉളുവാര്‍,ജില്ലാ സെക്രട്ടറി സുരേഷ് കൂക്കള്‍, പ്രോഗ്രാം കോഡിനേറ്റര്‍ ഐ.മുഹമ്മദ് റഫീഖ് എന്നിവര്‍ പ്രസംഗിച്ചു. അബ്ദുള്ള കാരവല്‍ ലത്തീഫ് കുമ്പള, സത്താര്‍, ഭാഗ്യശ്രീ, ധന്‍രാജ് എന്നിവര്‍ നേതൃത്വം നല്‍കി.

നാളെ രാവിലെ നടക്കുന്ന പൊതുസമ്മേളനം എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.സംഘാടക സമിതി ചെയര്‍മാന്‍ സുരേന്ദ്രന്‍ ചീമേനി അധ്യക്ഷനാകും. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് യു.പി താഹിറ യൂസുഫ്, കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് അനില്‍ ബിശ്വാസ് കെ.ജെ.യു സംസ്ഥാന ജന.സെക്രട്ടറി കെ.സി സ്മിജന്‍ ഐ ജെ യൂ എക്‌സിക്യൂട്ടീവ് അംഗം ബാബു തോമസ്, ജില്ലാ പഞ്ചായത്തംഗം ജമീല സിദ്ധീഖ്, ബ്ലോക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഷ്‌റഫ് കര്‍ള, ഡി.സി.സി അംഗം മഞ്ചുനാഥ ആള്‍വ, ബി.ജെ.പി കുമ്പള പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് റൈ, സി.പി.ഐ.എം കുമ്പള ഏരിയ സെക്രട്ടറി സി.എ സുബൈര്‍, മുസ്ലിം ലീഗ് മണ്ഡലം ജന.സെക്രട്ടറി എ.കെ ആരിഫ്, കെ.ജെ.യു സംസ്ഥാന ഭാരവാഹികളായ പ്രകാശന്‍ പയ്യന്നൂര്‍, പ്രമോദ് കുമാര്‍, മഞ്ചേശ്വരം താലൂക്ക് ഭരണ ഭാഷാ വികസന സമിതി ചെയര്‍മാന്‍ അബ്ബാസ് കെ.എം ഓണന്ത എന്നിവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *