സി എം ആശുപത്രിയിലെ പാമ്പ് വിഷ ചികിത്സ യൂണിറ്റ് ശ്രദ്ധയാകര്‍ഷിക്കുന്നു

ചെര്‍ക്കള: ചെര്‍ക്കളയിലെ സിഎം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ പാമ്പ് വിഷ ചികിത്സായൂണിറ്റ് ശ്രദ്ധയാകര്‍ഷിക്കുന്നു. ജില്ലാ ആശുപത്രിയില്‍ നിന്നും റഫര്‍ ചെയ്ത ഉഗ്രവിഷമുള്ള അണലി കടിച്ച് ഓക്‌സിജന്‍ ആവശ്യമുള്ള രോഗിയെ ചികിത്സ യൂണിറ്റിലെ ഡോക്ടര്‍മാരുടെ സംഘം നിതാന്ത ജാഗ്രതയിലൂടെ ചികിത്സിച്ചു ഭേദമാക്കി.സാധാരണ ഇത്തരം അത്യാസന്ന നിലയിലുള്ള കേസുകള്‍ ചികിത്സിച്ചു ദേദമാക്കുന്നത് ശ്രമകരമായ ജോലിയും,രോഗം മൂര്‍ച്ചിച്ച് വെന്റിലേറ്ററിന്റെ സഹായം ആവശ്യമായി വരികയും ചെയ്യുമ്പോഴാണ് മൂന്ന് ദിവസം കൊണ്ട് ആശുപത്രിയിലെ മെഡിക്കല്‍ ടീം ഈ നേട്ടം കൈവരിച്ചത്. അത്യാസന്നനിലയിലാണ് കാഞ്ഞങ്ങാട് സ്വദേശിയായ രോഗിയെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചത്.

ഫിസിഷ്യനും, ക്രിറ്റിക്കല്‍കേര്‍ വിദ്ഗദനുമായ ഡോ. മൊയ്തീന്‍ ജാസിര്‍ അലിയുടെ നേതൃത്വത്തിള്ള മെഡിക്കല്‍ സംഘമാണ് ചികിത്സ പൂര്‍ത്തിയാക്കി രോഗിയെ ഡിസ്ചാര്‍ജ്‌ചെയ്തത്. മലയോര മേഖലകളില്‍ നിന്നും ഒരുപാട് പേര്‍ പാമ്പ് വിഷ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്താറുണ്ട്.വിവിധ തരം വിഷപാമ്പ് കടി കേസുകള്‍ ഇവിടെ ചികില്‍സിച്ചു ദേദമാക്കിയിട്ടുണ്ട്. ഡോ: നാഗമണി നമ്പ്യാര്‍,ഡോ:അഫ്രീന്‍,ഡോ: മുബഷിറ,പ്രത്യക പരിശീലനം ലഭിച്ച നഴ്‌സുമാരും മെഡിക്കല്‍ സംഘത്തില്‍ ഉണ്ടായിരുന്നു. ജില്ലയിലെ തന്നെ ഏറ്റവും നല്ല പാമ്പു വിഷ ചികിത്സ യൂണിറ്റാണ് ആശുപത്രിയില്‍ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *