കാഞ്ഞങ്ങാട്: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ 98 ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഹൊസ്ദുര്‍ഗ് ഖണ്ഡിന്റെ നേതൃത്വത്തില്‍
കാഞ്ഞങ്ങാട് നഗരത്തില്‍ പഥസഞ്ചലനം നടന്നു. ദുര്‍ഗാ ഹയര്‍ സെക്കന്റി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പൊതുപരിപാടിയില്‍ രാഷ്ട്രീയ സ്വയംസേവ സംഘം പ്രാന്തീയ സഹപ്രചാര്‍ പ്രമുഖ് പി ഉണ്ണികൃഷ്ണന്‍ പ്രഭാഷണം നടത്തി.
ഡോ.കെ.യു രാഘവേന്ദ്ര പ്രസാദ് അധ്യക്ഷനായി. ജില്ലാ സംഘചാലക് കെ ദാമോദരന്‍ ആര്‍ക്കിടെക്, സഹ സംഘചാലക് പി.ഉണ്ണികൃഷ്ണന്‍ പുല്ലൂര്‍, വിഭാഗ സഹ ശാരിക് ശിക്ഷ്യന്‍ പ്രമുഖ് കെ.സനല്‍, വിഭാഗ് കാര്യകാരി സദസ്യന്‍ കെ ശ്രീജിത്ത് മിങ്ങോത്ത്, ജില്ലാ കാര്യവാഹ് പി ബാബു അഞ്ചാം വയല്‍, സഹകാര്യവാഹ് പി.ബാബു പുല്ലൂര്‍, സേവാസമിതി പ്രമുഖ് പി. കൃഷ്ണന്‍ എച്ചികാനം, എന്നിവര്‍ സംബന്ധിച്ചു. ഖണ്ഡ് കാര്യവാഹ് ടി. വിവേകാനന്ദന്‍ സ്വാഗതം പറഞ്ഞു. ധ്വജാരോഹണം, പ്രാര്‍ത്ഥന, ശാരീരിക് പ്രദര്‍ശനം, ഗണഗീതം, അമൃത വചനം, വ്യക്തിഗീതം എന്നിവ നടക്കും. പഥ സഞ്ചലനത്തില്‍ ആയിരത്തിലധികം ഗണേവേഷധാരികള്‍ പങ്കെടുത്തു.